രാജ്യാന്തരം

ദക്ഷിണ സുഡാനില്‍ ചെറു വിമാനം തടാകത്തില്‍ തകര്‍ന്നുവീണ് 19 മരണം

സമകാലിക മലയാളം ഡെസ്ക്

ജുബ: ദക്ഷിണ സുഡാനില്‍ ചെറു വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു. ജുബയില്‍ നിന്ന് യിരോളിലേക്ക് യാത്ര പുറപ്പെട്ട 19 സീറ്റുള്ള കോമേഴ്‌സ്യല്‍ ബേബി എയര്‍ വിമാനം യാത്രാ മധ്യേ തടാകത്തില്‍ തകര്‍ന്ന് വീഴുകയായിരുന്നു. പൈലറ്റും സഹ പൈലറ്റുമടക്കം 23 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അമിത ഭാരമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ അപകട സ്ഥലത്ത് നിന്ന് കണ്ടെടുത്തു. യാത്രക്കാരില്‍ കൂടുതലും സീറ്റ് ബല്‍റ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ആറ് വയസുള്ള കുട്ടിയും, ഇറ്റാലിയന്‍ ഡോക്ടറും, ഒരു യുവാവും രക്ഷപ്പെട്ടതായും, ഒരാളുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ