രാജ്യാന്തരം

അമേരിക്ക ശക്തമായ ചുഴലിക്കാറ്റ്  ഭീഷണിയില്‍, 15ലക്ഷം പേരോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം, കനത്തമഴയ്ക്കും പ്രളയത്തിനും സാധ്യത 

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: മൂന്നു പതിറ്റാണ്ടിനിടെ അമേരിക്ക ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ഭീഷണിയില്‍. അറ്റ്‌ലാന്റിക് തീരപ്രദേശത്തെ മൂന്നു സംസ്ഥാനങ്ങളില്‍ നിന്ന് 15ലക്ഷം പേര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. ഫ്‌ളോറന്‍സ് എന്നു പേരിട്ടിട്ടുളള കാറ്റഗറി നാല് ചുഴലിക്കാറ്റ് വ്യാഴാഴ്ച കരയില്‍ എത്തുമെന്നാണ് മുന്നറിയിപ്പ്.

മണിക്കൂറില്‍ 220 കിലോമീറ്റര്‍ വേഗത്തിലുളള ചുഴലിക്കാറ്റ് കരയിലെത്തുമ്പോഴേക്കും കൂടുതല്‍ വേഗം കൈവരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. യുഎസ് സംസ്ഥാനമായ സൗത്ത് കാരലൈന അതിര്‍ത്തിയിലാകും ചുഴലിക്കാറ്റ് ആദ്യം കരതൊടുക. സൗത്ത് കാരലൈനയില്‍ 10 ലക്ഷം പേര്‍ക്കും നോര്‍ത്ത് കാരലൈനയില്‍ 2.5 ലക്ഷം പേര്‍ക്കും വെര്‍ജീനിയയില്‍ 2.45 ലക്ഷം പേര്‍ക്കുമാണ് ഒഴിഞ്ഞുപോകാനുളള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 

കൊടുങ്കാറ്റിന് പുറമേ കനത്തമഴ, കടല്‍ക്ഷോഭം, പ്രളയം എന്നിവയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ അറ്റ്‌ലാന്റിക് മേഖലയിലാകെ പ്രളയമുണ്ടാകുമെന്ന രീതിയില്‍ കനത്തമഴയുണ്ടായേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ