രാജ്യാന്തരം

പാല് വാങ്ങാൻ പണമില്ല, രണ്ട് മാസം പ്രായമുളള കുഞ്ഞിനെ അമ്മ ഉപ്പ് നൽകി കൊന്നു 

സമകാലിക മലയാളം ഡെസ്ക്

ധാക്ക: വിശന്നു കരഞ്ഞ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ ഉപ്പ് നൽകി കൊലപ്പെടുത്തി.  സംഭവത്തെ തുടർന്ന് അമ്മ ശാന്തിയെ (21) പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശിലെ ധാക്കയിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്.

വിശന്ന് വലഞ്ഞ കുഞ്ഞിന്റെ കരച്ചിൽ കേട്ട് സഹിക്കാനാകാതെ ഭർത്താവ് മുഹമ്മദിനോട് പാൽ വാങ്ങാൻ ആവശ്യപ്പെട്ടുവെങ്കിലും പണമില്ലാത്തതിനാൽ അതിന് കഴിഞ്ഞില്ല. തുടർന്ന് കുഞ്ഞിന്റെ കരച്ചിൽ നിയന്ത്രിക്കാൻ കഴിയാതെ വന്നപ്പോൾ ഉപ്പ് കഴിപ്പിക്കുകയായിരുന്നു.

എന്നാൽ കുറച്ച് സമയത്തിനു ശേഷം കുഞ്ഞ് ശ്വാസ തടസവും ശാരീരിക ബുദ്ധിമുട്ടുകളും പ്രകടിപ്പിക്കാൻ തുടങ്ങി. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ അസ്വാഭാവികത തോന്നിയ ആശുപത്രി അധികൃതർ ചോദ്യം ചെയ്തപ്പോൾ മുഹമ്മദ് സംഭവം വെളിപ്പെടുത്തി. തുടർന്ന് പൊലീസെത്തി മൊഴി എടുത്തു. ചോദ്യം ചെയ്യലിൽ ശാന്തി കുറ്റം സമ്മതിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വവുമായ വോട്ടെടുപ്പ് നടന്നില്ല; തെരഞ്ഞെടുപ്പ് കമ്മീഷന് വിഡി സതീശന്റെ പരാതി

'വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് നാളുകൾ എണ്ണിക്കഴിയുന്ന പോലെയായിരുന്നു'; കാൻസർ കാലത്തെ കുറിച്ച് മനീഷ കൊയ്‌രാള

ടീമിന്റെ 'തലവര' മാറ്റുന്നവര്‍!

'ഇമ്മിണി ബല്യ സൗഹൃദം!' ഭാമയും കാമാച്ചിയും 55 വർഷമായി കട്ട ചങ്കുകൾ; വൈറലായി ആനമുത്തശ്ശിമാർ

'ആ ലിങ്ക് തുറക്കാന്‍ പോയാല്‍ നിങ്ങളുടെ കാര്യം ഗുദാഹവാ'; ഒടുവില്‍ ആ സത്യം തുറന്നു പറഞ്ഞ് വിഷ്ണു ഉണ്ണികൃഷ്ണന്‍