രാജ്യാന്തരം

വിമാനം പറന്നു വന്ന് കാറില്‍ ഇടിച്ചു; ഞെട്ടല്‍ മാറാതെ അമേരിക്കന്‍ മലയാളി

സമകാലിക മലയാളം ഡെസ്ക്

ഹൂസ്റ്റണ്‍: ആകാശത്തിലൂടെ പറന്നുപോകുന്ന വിമാനം റോഡിലൂടെ പോകുന്ന കാറില്‍ ഇടിക്കുമെന്ന് ആരെങ്കിലും ചിന്തിക്കുമോ. എന്നാല്‍ അങ്ങനെയും സംഭവിക്കും. ഒനീല്‍ കുറുപ്പ് എന്ന അമേരിക്കന്‍ മലയാളിയുടെ കാറാണ് വ്യത്യസ്തമായ അപകടത്തിന് ഇരയായത്. യുഎസ് ടെക്‌സാസിലാണ് വിമാനം കാറില്‍ വന്നിടിച്ചത്. യുഎസിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് എജന്‍സിയുടെ ചെറുവിമാനമാണ് തകരാറിലായതിനെ തുടര്‍ന്ന് അടിയന്തിരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിന് ഇടയിലായിരുന്നു അപകടം. 

റോഡിലൂടെ പോയ വാഹനങ്ങളെയെല്ലാം ഇടിച്ചു തെറിപ്പിച്ചുകൊണ്ടാണ് വിമാനം നിന്നത്. അതിലൊന്ന് ഒനീല്‍ കുറിപ്പിന്റെ വാഹനമായിരുന്നു. അപകട സമയത്ത് ഒനീലും മകനുമാണ് വാഹനത്തിലുണ്ടായിരുന്നത്. തന്റെ ഫേയ്‌സ്ബുക്കിലൂടെയാണ് ഒനീല്‍ അപകടവിവരം പങ്കുവെച്ചത്. ആ നിമിഷം എനിക്കും മകനും ജീവന്‍ നഷ്ടമായെന്ന് കരുതി. ദൈവത്തിന് നന്ദി. ടെസ്ല കാറിനും. അദ്ദേഹം കുറിച്ചു. വിമാനത്തിന്റെ ചിത്രത്തിനൊപ്പമാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. കാറിന്റെ ഒരു വശം തകര്‍ന്നെങ്കിലും ഒനീലിനും മകന്‍ ആരവിനും പരുക്കേറ്റില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും

60 സര്‍വീസ് കൂടി; കൂടുതല്‍ നഗരങ്ങളിലേക്ക് സിയാലില്‍ നിന്ന് പറക്കാം, വിശദാംശങ്ങള്‍

തൃശൂര്‍ നഗരത്തിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു