രാജ്യാന്തരം

ചര്‍ച്ചയ്ക്ക് എത്തിയ കുവൈത്ത് സംഘത്തിന്റെ പേഴ്‌സ് അടിച്ചുമാറ്റി പാക് ഉദ്യോഗസ്ഥന്‍

സമകാലിക മലയാളം ഡെസ്ക്

ഇസ്‌ലാമാബാദ്: ഉന്നത ഉച്ചകോടിക്കെതിരെ കുവൈത്ത് സംഘത്തിന്റെ പേഴ്‌സ് പാകിസ്ഥാന്‍ ഉദ്യോഗസ്ഥന്‍ മോഷ്ടിച്ചു. ഇസ്‌ലാമാബാദില്‍ നിക്ഷേപ പദ്ധതികളെക്കുറിച്ച് കൂടിയാലോചനയ്‌ക്കെത്തിയ കുവൈത്ത് സംഘത്തിന്റെ പേഴ്‌സാണ് ഗ്രേഡ് ഇരുപത് തലത്തിലുള്ള ഉദ്യോഗസ്ഥന്‍ അടിച്ചുമാറ്റിയത്. ധനമന്ത്രാലായത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സംഭവം വിവാദമായി. 

ജോയിന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫെസിലിറ്റേഷന്‍ സെക്രട്ടറി സരാര്‍ ഹൈദര്‍ഖാനാണ് പേഴ്‌സ് അടിച്ചുമാറ്റിയത്. മേശപ്പുറത്ത് മറന്നിട്ട പേഴ്‌സ് ഇദ്ദേഹം സ്വന്തം പോക്കറ്റിലാക്കുകയായിരുന്നു. പേഴ്‌സ് നഷ്ടപ്പെട്ടതായി കുവൈത്ത് സംഘം പരാതിപ്പെട്ടതോടെയാണ് സംഘവം പുറത്തയായത്. പേഴ്‌സ് തെരഞ്ഞ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളനെ പിടികിട്ടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര

ബലാത്സംഗത്തില്‍ ഗര്‍ഭിണിയായ യുവതി പ്രസവിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ കഴിയില്ല, 16 കാരിക്ക് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കി ഹൈക്കോടതി