രാജ്യാന്തരം

സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ്; നിയമത്തില്‍ ഇളവുവരുത്തി കുവൈത്ത്

സമകാലിക മലയാളം ഡെസ്ക്

കുവൈത്ത് സിറ്റി: സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയ നടപടിയില്‍ കുവൈത്ത് ഇളവ് വരുത്തി. രണ്ട് ദിവസത്തേക്ക് വരുന്നവര്‍ക്കും നയതന്ത്ര പ്രതിനിധികള്‍ക്കും ഇന്‍ഷുറന്‍സ് ആവശ്യമില്ല.

കുവൈത്തില്‍ സന്ദര്‍ശന വിസയില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി മന്ത്രിസഭ ഉത്തരവിറക്കിയിരുന്നു.  ഇതില്‍ ചില വിഭാഗങ്ങളെ ഒഴിവാക്കിയാണ് പുതിയ ഉത്തരവ്. നയതന്ത്ര പതിനിധികള്‍, ഔദ്യോഗിക സംഘത്തിലുള്ളവര്‍, രണ്ട് ദിവസത്തേക്ക് വരുന്നവര്‍ എന്നിവരെ നിയമത്തില്‍ നിന്ന് ഒഴിവാക്കി.

കുവൈത്തിലെ ആരോഗ്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മാത്രം സന്ദര്‍ശക വിസയിലെത്തുന്നവരെ മുന്നില്‍ കണ്ടാണ് ആരോഗ്യ മന്ത്രാലയം ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ടത്. സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ അടിയന്തര ശസ്ത്രക്രിയയും, വൈദ്യസഹായവും മാത്രമാണ് ലഭിക്കുക.  നേരത്തെയുള്ള രോഗങ്ങള്‍ക്കും, അടിയന്തര ചികത്സ ആവശ്യം ഇല്ലാത്തതുമായ രോഗങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല. ഇത്തരക്കാര്‍ക്ക് ഫീസ് നല്‍കി ചികത്സ നേടാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം