രാജ്യാന്തരം

ചരിത്രത്തിലെ നാണംകെട്ട ഏട്;  ജാലിയൻവാലബാ​​ഗിൽ 100 വർഷങ്ങൾക്ക് ശേഷം ഖേദ പ്രകടനവുമായി ബ്രിട്ടൻ

സമകാലിക മലയാളം ഡെസ്ക്

ലണ്ടൻ: 1919ൽ നടന്ന ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയില്‍ നൂറ് വർഷങ്ങൾ പിന്നിട്ടപ്പോൾ ബ്രിട്ടന്റെ ഖേദ പ്രകടനം. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ചത്. ഇന്ത്യ- ബ്രിട്ടീഷ് ചരിത്രത്തിലെ നാണംകെട്ട ഏടാണ് സംഭവമെന്ന് തെരേസ മേ പറഞ്ഞു. 1997 ല്‍ ജാലിയന്‍ വാലാബാഗ് സന്ദര്‍ശിച്ച എലിസബത്ത് രാജ്ഞി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും മേ പറഞ്ഞു.  

സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷുകാർ നടത്തിയ ഏറ്റവും പൈശാചികമായ മനുഷ്യക്കുരുതിയാണ്  ജാലിയവാലാബാഗിലേത്. പഞ്ചാബിലെ അമൃത്സറിൽ സുവർണ ക്ഷേത്രത്തിന് സമീപം 6.5 ഏക്കർ വരുന്ന ഇടുങ്ങിയ കവാടങ്ങളുള്ള മൈതാനത്തിൽ ചേർന്ന യോഗത്തിൽ പങ്കെടുക്കുകയായിരുന്ന നിരായുധരായ ജനക്കൂട്ടത്തിനു നേരെ ജനറല്‍ ഡയറിന്റെ നേതൃത്വത്തില്‍ വെടിവയ്ക്കുകയായിരുന്നു. റൗലറ്റ് ആക്ടിനെതിരെ പ്രതിഷേധിക്കാണ് യോഗം നടന്നത്. 

1919 ഏപിൽ 13നുണ്ടായ സംഭവത്തില്‍ 379 പേർ മരിച്ചതായാണു ബ്രിട്ടന്റെ കണക്ക്. എന്നാൽ മരണ സംഖ്യ 1,500ലേറെയാണ് എന്നാണ് ചരിത്രകാരന്‍ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു