രാജ്യാന്തരം

മുന്നറിയിപ്പുണ്ടായിട്ടും ഭീകരാക്രമണം തടഞ്ഞില്ല; പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജി ആവശ്യപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കൊളംബോ; ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പൊലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെക്കാന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ആവശ്യപ്പെട്ടു. ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പുജിത് ജയസുന്ദര, പ്രതിരോധ സെക്രട്ടറി ഹേമസിരി ഫെര്‍ണാണ്ടോ എന്നിവരോടാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഭീകരാക്രമണ സാധ്യത സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടും അത് തടയാതിരുന്നതിനാലാണ് നടപടി. ഇരുവരും തങ്ങളുടെ കടമയില്‍ പരാജയപ്പെട്ടെന്നാണ് പ്രസിഡന്റിന്റെ വിലയിരുത്തല്‍. 

ഈസ്റ്റര്‍ ദിനത്തില്‍ വിവിദ സ്ഥലങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 359 പേരാണ് കൊല്ലപ്പെട്ടത്. 500 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതു. ഇന്റലിജന്‍സ് മുന്നറിയിപ്പു ലഭിച്ചിട്ടും മുന്‍കരുതലെടുക്കുന്നതില്‍ പരാജയപ്പെട്ടതിനു സര്‍ക്കാര്‍ മാപ്പു പറഞ്ഞതിനു പിന്നാലെയാണു സുരക്ഷാസേനയുടെ തലപ്പത്ത് അഴിച്ചുപണി. പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും തമ്മിലുള്ള ശീതസമരമാണു സുരക്ഷാ നിഷ്‌ക്രിയത്വത്തിനു വഴിതെളിച്ചതെന്നു വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 

3 െ്രെകസ്തവ ദേവാലയങ്ങളിലും 3 പഞ്ചനക്ഷത്ര ഹോട്ടലുകളിലുമാണ് ചാവേര്‍ സ്‌ഫോടനങ്ങള്‍ നടന്നത്. ആക്രമണം നടത്തിയ 9 പേരിലൊരാള്‍ സ്ത്രീയാണെന്നു പ്രതിരോധ സഹമന്ത്രി റുവാന്‍ വിജെവര്‍ധനെ വെളിപ്പെടുത്തി. അറുപതിലേറെപ്പേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇനിയും മരണനിരക്ക് കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം