രാജ്യാന്തരം

ശ്രീലങ്കന്‍ പ്രതിരോധസെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ രാജിവെച്ചു

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കന്‍ പ്രതിരോധസെക്രട്ടറി ഹേമാസിരി ഫെര്‍ണാന്‍ഡോ രാജിവെച്ചു. സ്‌ഫോടന പരമ്പരയെ തുടര്‍ന്ന് ശ്രീലങ്കയില്‍ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പ്രതിരോധ സെക്രട്ടറിയോടും പൊലീസ് മേധാവി പുജിത് ജയസുന്ദരയോടും പ്രസിഡന്റ് മൈത്രിപാല സിരിസേന രാജി ആവശ്യപ്പെട്ടിരുന്നു. 

ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയിലും ഹോട്ടലുകളിലുമായി നടന്ന ചാവേര്‍ബോംബ് സ്‌ഫോടനങ്ങളില്‍ 360 പേരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളും പരിശോധനകളും അറസ്റ്റും ഇപ്പോഴും തുടരുകയാണ്. പലയിടത്തും പരിശോധനകള്‍ക്കിടെയും ബോംബ് സ്‌ഫോടനമുണ്ടായി.

ഈ സാഹചര്യത്തില്‍ ശ്രീലങ്കയിലെ കത്തോലിക്കാ പള്ളികള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുകയാണ്. സുരക്ഷാസേനയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. സുരക്ഷ മുന്‍നിര്‍ത്തി പൊതുനിരത്തുകളില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ എണ്ണം അയ്യായിരത്തില്‍ നിന്ന് 6300 ആയി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് ബ്രിഗേഡിയര്‍ സുമിത് അട്ടപ്പട്ടു അറിയിച്ചു. നാവിക, വ്യോമ സേനകളും 2000 പേരെ കൂടുതലായി വിന്യസിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''