രാജ്യാന്തരം

കാലിഫോര്‍ണിയയില്‍ ജൂത ദേവാലയത്തില്‍ വെടിവെപ്പ്: സ്ത്രീ കൊല്ലപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ ജൂതദേവാലയത്തില്‍ ഉണ്ടായ വെടിവെയ്പില്‍ സ്ത്രീയ്ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ സിനഗോഗിലെ റബ്ബിയും ഉള്‍പ്പെടും. വെടിവെയ്പ് നടത്തിയെന്ന് സംശയിക്കപ്പെടുന്ന 19 വയസുള്ള ജോണ്‍ ഏണസ്റ്റ് എന്നയാളെ സാന്‍ഡിയാഗോ പൊലീസ് അറസ്റ്റ് ചെയ്തു. 

അക്രമി തോക്കുമായി വന്ന് സിനഗോഗിനകത്ത് വെടിവെയ്ക്കുകയായിരുന്നു. ഈ സമയത്ത് സ്ഥലത്തുണ്ടായിരുന്ന ബോര്‍ഡര്‍ പട്രോള്‍ ഓഫീസര്‍ വെടിയുതിര്‍ത്തപ്പോള്‍ ഏണസ്റ്റ് സംഭവസ്ഥലത്ത് നിന്ന് വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. ജോണ്‍ ഏണസ്റ്റിന്റെ സോഷ്യല്‍മീഡിയയും ഓണ്‍ലൈനില്‍ പബ്ലിഷ് ചെയ്ത കത്തും പരിശോധിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.

സംഭവം വംശീയ ആക്രമണമാണെന്ന് സംശയിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. പിറ്റ്‌സ്ബര്‍ഗിലെ ട്രീ ഓഫ് ലൈഫ് സിനഗോഗ് വെടിവെയ്പ് നടന്ന് 6 മാസം പിന്നിടുമ്പോഴാണ് അമേരിക്കയില്‍ ജൂത വിശ്വാസികള്‍ക്ക് നേരെ വീണ്ടും ആക്രമണമുണ്ടാവുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''