രാജ്യാന്തരം

ഞാന്‍ തയ്യാര്‍, ഇനി മോദി തീരുമാനിക്കട്ടെ ; കശ്മീര്‍ മധ്യസ്ഥതയില്‍ ട്രംപ്

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍ : കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വേണമോയെന്ന് ഇന്ത്യയ്ക്ക് തീരുമാനിക്കാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. മൂന്നാംകക്ഷി മധ്യസ്ഥത വേണോ എന്ന് തീരുമാനിക്കേണ്ടത് ഇന്ത്യയും നരേന്ദ്രമോദിയുമാണ്. വിഷയത്തില്‍ മോദിക്കും ഇമ്രാന്‍ ഖാനും തീരുമാനം എടുക്കാനാകുമെന്നാണ് പ്രതീക്ഷ.
 

കശ്മീര്‍ പ്രശ്‌നത്തില്‍ മധ്യസ്ഥതയോ, സഹായമോ വേണമെന്ന് ആവശ്യപ്പെട്ടാല്‍ ഇടപെടാന്‍ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം അറിയിച്ചിരുന്നതായും ട്രംപ് പറഞ്ഞു. 

കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മധ്യസ്ഥതയ്ക്ക് തന്നോട് സഹായം തേടിയെന്ന ട്രംപിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു. ഇതേത്തുടര്‍ന്ന് ട്രംപിന്റെ പ്രസ്താവന നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തി. പ്രധാനമന്ത്രിയോ കേന്ദ്രസര്‍ക്കാരോ കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം തേടിയിട്ടില്ലെന്ന് കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തി. കശ്മീരില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു