രാജ്യാന്തരം

ടെക്സാസിലെ വ്യാപാരകേന്ദ്രത്തിൽ വെടിവെയ്പ് ; 20 മരണം, 26 പേർക്ക് പരിക്ക് , അക്രമി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

ടെ​ക്സാ​സ്: അമേരിക്കയി​ലെ ടെ​ക്സാ​സി​ൽ വ്യാപാരകേന്ദ്രത്തിലുണ്ടായ വെടിവെയ്പിൽ 20 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 26 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ടെ​ക്സാ​സി​ലെ എ​ൽ പാ​സോ ഷോപ്പിം​ഗ് സെന്ററിൽ പ്രാദേശിക സമയം 10.39 നാണ് വെ​ടി​വ​യ്പ് ഉ​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ‍​യി ബ​ന്ധ​പ്പെ​ട്ട് അക്രമിയായ  21 വ​യ​സു​കാ​ര​നെ പൊലീസ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. 

സൈ​ലോ വി​സ്റ്റാ മാ​ളി​ന് സ​മീ​പ​മു​ള്ള വാ​ൾ​മാ​ർ​ട്ട് സ്റ്റോ​റി​ലാ​ണ് സം​ഭ​വം. ഡാ​ള​സി​ലെ അ​ല​ൻ സ്വ​ദേ​ശി​യാ​യ പാ​ട്രി​ക് ക്രൂ​സി​യ​ൻ എ​ന്ന​യാ​ളാ​ണ് അ​ക്ര​മി എ​ന്നാ​ണ് യുഎസ് മാധ്യമങ്ങൾ റി​പ്പോ​ർ​ട്ട് ചെയ്യുന്നത്. എ​ന്നാ​ൽ പൊ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ക​ട​യി​ലെ​ത്തി​യ അ​ക്ര​മി ആ​ളു​ക​ൾ​ക്ക് നേ​രെ തുരുതുരാ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സ്കൂ​ളി​ലേ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളും മ​റ്റും വാ​ങ്ങു​ന്ന​തി​നാ​യി ആ ​സ​മ​യം നി​ര​വ​ധി പേ​ർ ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും മോശം ദിനം എന്ന് ​ഗവർണർ അഭിപ്രായപ്പെട്ടു. അക്രമവുമായി ബന്ധപ്പെട്ട സ്ഥിതി​ഗതികൾ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വിലയിരുത്തി. 

അമേരിക്ക-മെക്സിക്കോ അതിർത്തിക്ക് ഏതാനും മൈലുകൾക്ക് അടുത്താണ് അക്രമം ഉണ്ടായത്. വെടിവെയ്പിൽ മെകിസിക്കൻ പൗരന്മാരായ മൂന്നുപേർ കൊല്ലപ്പെടുകയും ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി മെക്സിക്കോ പ്രസിഡന്റ് മാനുവൽ ലോപസ് ഒബ്രഡോർ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി