രാജ്യാന്തരം

കോടീശ്വരനാണ്, പക്ഷേ 'മോഷണ'മാണ് ഹോബി; ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയായ ഇന്ത്യന്‍ വംശജന്‍ യുഎസില്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയും ഇന്ത്യന്‍ വംശജനുമായ ഹോട്ടലുടമ അറസ്റ്റില്‍. വിമാനത്താവളത്തില്‍ നിന്ന് ലഗേജ് മോഷ്ടിച്ചതിനാണ് ദിശേഷ് ചൗളയെന്ന ഹോട്ടലുടമ അമേരിക്കയില്‍ പിടിയിലായത്. ചൗള ഹോട്ടല്‍ ശൃംഖലയുടെ സിഇഒയാണ് ദിനേശ് ചൗള. 

അമേരിക്കയിലെ മെംഫിസ് വിമാനത്താവളത്തില്‍ നിന്ന് ലഗേജ് മോഷ്ടിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തില്‍ നിന്ന് സ്യൂട്ട്‌കേസ് മോഷ്ടിച്ച് സ്വന്തം കാറില്‍ വയ്ക്കുകയും തുടര്‍ന്ന് യാത്ര പോകാനായി വിമാനത്താവളത്തിനുള്ളില്‍ തിരികെ പ്രവേശിച്ചതായും പൊലീസ് പറയുന്നു. വിമാനത്താവളത്തില്‍ തിരികെ എത്തിയ സമയത്താണ് അറസ്റ്റ് ചെയ്തത്. 4000 ഡോളറോളം വില വരുന്ന വസ്തുക്കള്‍ ഇതുവരെ മോഷ്ടിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. 

കഴിഞ്ഞ ആഴ്ചയാണ് വിമാനത്താവളത്തില്‍ നിന്ന് ലഗേജ് കാണാതായതായി പരാതി പോയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ചൗളയുടെ കാറില്‍ നിന്ന് മോഷണം പോയ ലഗേജ് കണ്ടെടുക്കുകയായിരുന്നു.  ഇതൊടൊപ്പം മാസങ്ങള്‍ക്ക് മുന്‍പ് വിമാനത്താവളത്തില്‍ നിന്ന് കാണാതായ മറ്റൊരു ലഗേജിലെ ഭാഗങ്ങളും കാറില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

താനിത് വളരെക്കാലമായി നടത്തുന്നുണ്ടെന്ന് ചൗള പൊലീസിനോട് കുറ്റസമ്മതം നടത്തി. മോഷ്ടിക്കുന്നത് തെറ്റാണെന്ന് അറിയാമെങ്കിലും മോഷണം നടത്തുമ്പോള്‍ തനിക്ക് സന്തോഷമുണ്ടാകാറുണ്ടെന്ന് ചൗള പറയുന്നു. 

ദിനേശ് ചൗളയും സഹോദരന്‍ സുരേഷ് ചൗളയും ചേര്‍ന്ന് ഹോട്ടലുകളുടെയും മോട്ടലുകളുടെയും ഒരു നിര തന്നെ നടത്തുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?