രാജ്യാന്തരം

ലഗേജ് മോഷണം: ട്രംപിന്റെ ഇന്ത്യക്കാരനായ മുന്‍ ബിസിനസ് പാര്‍ട്ണര്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: ഇന്ത്യന്‍ വംശജനായ ഹോട്ടല്‍ ഉടമയും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയുമായ ദിനേശ് ചാവ്‌ല ലഗേജ് മോഷണത്തിന് വിമാനത്താവളത്തില്‍ അറസ്റ്റില്‍. ചാവ്‌ല ഹോട്ടല്‍സ് സിഇഒ ആണ് ദിനേശ്. 

മെംഫിസ് രാജ്യാന്തര വിമാനത്താവളത്തിലെ ലഗേജ് ബെല്‍റ്റില്‍ നിന്നു ചാവ്‌ല മറ്റൊരു യാത്രക്കാരന്റെ സ്യൂട്ട്‌കേസ് മോഷ്ടിച്ച്് കാറില്‍ കയറ്റിയെന്നാണ് കേസ്.

കാര്‍ പരിശോധിച്ചപ്പോള്‍ ഏതാനും മാസം മുന്‍പ് മോഷ്ടിച്ച മറ്റൊരു സ്യൂട്ട്‌കേസും കണ്ടെത്തി. ലഗേജ് മോഷണം ശരിയല്ലെന്നറിയാമെങ്കിലും ഒരു രസത്തിനു വേണ്ടിയാണ് ഈ പരിപാടിയെന്ന് ചാവ്‌ല പൊലീസിനോടു പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. ഇതൊരു സ്ഥിരം ഏര്‍പ്പാടാണെന്നും പൊലീസിനു സംശയമുണ്ട്. 

ട്രംപ് കുടുംബാംഗങ്ങളുമായി 4 ഹോട്ടലുകളില്‍ പങ്കാളിത്തമുണ്ടായിരുന്ന വ്യവസായിയാണ് ദിനേശ് ചാവ്‌ല.1998 മുതല്‍ ട്രംപ് കുടുംബവുമായി ബിസിനസ് ബന്ധങ്ങളുള്ളവരാണ് ദിനേശും സഹോദരന്‍ സുരേഷും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം