രാജ്യാന്തരം

പാക് വിമാനത്തില്‍ യാത്രക്കാര്‍ക്ക് ഒരേസമയം ഹൃദയാഘാതം; ഒരാള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ യാത്ര ചെയ്യവെ മൂന്ന് യാത്രക്കാര്‍ക്ക് ഹൃദയാഘാതം. ഇവരില്‍ ഒരാള്‍ മരിച്ചു. ഡിസംബര്‍ ഒന്നിനായിരുന്നു സംഭവം. 

ജിദ്ദയില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് പറന്ന പികെ 742 വിമാനത്തിലെ യാത്രക്കാര്‍ക്കാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇതോടെ വിമാനം കറാച്ചിയില്‍ അടിയന്തരമായി ഇറക്കി. ദമ്പതികള്‍ക്കും മറ്റൊരു സ്ത്രീക്കുമാണ് നെഞ്ചുവേദനയുണ്ടായത്. ദമ്പതികള്‍ അപകടനില തരണം ചെയ്തു. 

255 യാത്രക്കാരാണ് വിമാനത്തിലുണ്ടായത്. വിമാനം അടിയന്തരമായി നിലത്തിറക്കിയപ്പോള്‍ തന്നെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ മെഡിക്കല്‍ സംഘം ഇവര്‍ക്ക് ചികിത്സ ലഭ്യമാക്കി. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് തന്നെ മഹല ബീബി എന്ന സ്ത്രീ മരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'