രാജ്യാന്തരം

സുഡാനില്‍ സ്‌ഫോടനം; 18 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു; നിരവധി പേര്‍ക്ക് പരിക്ക്‌

സമകാലിക മലയാളം ഡെസ്ക്

ഖാര്‍ത്തും: സുഡാനിലെ സെറാമിക് ഫാക്ടറിയില്‍ നടന്ന എല്‍പിജി ടാങ്കര്‍ സ്‌ഫോടനത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു, മരിച്ചവരില്‍ 18 പേര്‍ ഇന്ത്യക്കാരാണ്. ഇക്കൂട്ടത്തില്‍ മലയാളികളും ഉള്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

18 പേര്‍ മരിച്ചതായി ഇന്ത്യന്‍ എംബസി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. കാണാതായവരില്‍ ചിലര്‍ മരിച്ചവരുടെ പട്ടികയില്‍ ഉണ്ടാകാമെന്നാണ് ഇന്ത്യന്‍ എംബസി പുറത്തുവിട്ട വാര്‍്ത്താക്കുറിപ്പില്‍ പറയുന്നത്. കത്തിനശിച്ചതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. 

ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാരുടെ പട്ടിക തയ്യാറാക്കിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.  7 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നാലുപേരുടെ നില ഗുരുതരമാണ്. 34 ഇന്ത്യക്കാര്‍ രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു