രാജ്യാന്തരം

നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ റാഞ്ചി; 18 ഇന്ത്യൻ ജീവനക്കാർ കുടുങ്ങി

സമകാലിക മലയാളം ഡെസ്ക്

നൈജർ: നൈജീരിയൻ തീരത്ത് കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ റാഞ്ചി. ഹോങ്കോങ് രജിസ്ട്രേഷനുള്ള കപ്പൽ ബോണി ദ്വീപിന് സമീപത്തു വച്ചാണ് റാഞ്ചിയത്. കപ്പലിലെ 26 ജീവനക്കാരിൽ 18 പേരും ഇന്ത്യക്കാരാണ്. മേഖലയിൽ കപ്പലുകളുടെ നീക്കം നിരീക്ഷിക്കുന്ന ഏജൻസിയായ എആർഎക്സ് മാരിടൈം ആണ് ഇക്കാര്യം അറിയിച്ചത്.

കപ്പലിൽ സുരക്ഷാ ജീവനക്കാർ ഉണ്ടായിരുന്നില്ല. ജീവനക്കാർ സുരക്ഷിതരാണെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇന്ത്യൻ എംബസി നൈജീരിയൻ അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. 

വിവരം അറിഞ്ഞയുടനെ നൈജീരിയയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം നൈജീരിയൻ അധികൃതരുടെ സഹായം തേടിയിരുന്നു. ഇന്ത്യക്കാരെ രക്ഷിക്കാൻ അവശ്യമായ നടപടികൾ സ്വീകരിച്ചതായി അധികൃതർ പറഞ്ഞു. ചൊവ്വാഴ്ചയാണ് കപ്പൽ തട്ടിക്കൊണ്ടുപോയതെന്നാണ് ഏജൻസി വെബ്സൈറ്റിൽ പറയുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം

75 ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു