രാജ്യാന്തരം

യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു;22കാരന് ചാട്ടവാറടി ശിക്ഷ; കുഴഞ്ഞുവീണിട്ടും ഇളവില്ല; ഇനിയും തല്ലാന്‍ ആക്രോശിച്ച് ജനക്കൂട്ടം

സമകാലിക മലയാളം ഡെസ്ക്

ജക്കാര്‍ത്ത:  വിവാഹം കഴിക്കാതെ സ്ത്രീയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവാവ് ചാട്ടവാറടി ശിക്ഷ. അടിയുടെ ആഘാതത്തില്‍ യുവാവ് കുഴഞ്ഞുവീണു. ആരോഗ്യനില മോശമായിട്ടും യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ശിക്ഷ പൂര്‍ത്തിയാക്കിയശേഷം. ഇന്‍ഡൊനീഷ്യയിലെ ആച്ചെയ് പ്രവിശ്യയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടകീയസംഭവങ്ങള്‍ അരങ്ങേറിയത്.

യുവതിയുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ടതിനാണ് 22കാരനെ നൂറ് ചാട്ടവാറടിക്ക് ശിക്ഷിച്ചത്. ശിക്ഷാ നടപടി ആരംഭിച്ചതോടെ തന്നെ ഉപദ്രവിക്കരുതെന്ന് യുവാവ് അഭ്യര്‍ഥിച്ചു. പക്ഷേ, ഇതുവകവെയ്ക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഇതിനിടെ യുവാവ് കുഴഞ്ഞുവീണെങ്കിലും വൈദ്യപരിശോധന നടത്തിയതിന് ശേഷം ബാക്കിയുണ്ടായിരുന്ന അടി കൂടി പൂര്‍ത്തിയാക്കി. ഇതിനുശേഷമാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

യുവാവിനൊപ്പം ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്ത്രീയെയും സമാനമായരീതിയില്‍ ശിക്ഷിച്ചിരുന്നു. സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന മറ്റൊരു പുരുഷനോടൊപ്പം നിര്‍ത്തിയാണ് ഇരുവര്‍ക്കുമുള്ള ശിക്ഷ നടപ്പാക്കിയത്.

ഏകദേശം അഞ്ഞൂറോളം പേര്‍ ചാട്ടവാറടി കാണാന്‍ തടിച്ചുകൂടിയിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഓരോ അടി വീഴുമ്പോളും ഇനിയും ശക്തിയില്‍ അടിക്കൂ എന്നായിരുന്നു ഇവരുടെ ആക്രോശമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമലംഘനം നടത്തുന്നവര്‍ക്കുള്ള ഫലം ഇതാണെന്നായിരുന്നു ശിക്ഷ നടപ്പാക്കുന്നത് കാണാനെത്തിയ ഒരാളുടെ പ്രതികരണം.

ശരീഅത്ത് നിയമം പിന്തുടരുന്ന ഇന്‍ഡൊനീഷ്യയിലെ പല പ്രവിശ്യകളിലും ഇത്തരത്തില്‍ പരസ്യമായ ചാട്ടവാറടി ശിക്ഷ പതിവാണ്. ചൂതാട്ടം, മദ്യപാനം, വിവാഹിതരല്ലാത്തവര്‍ തമ്മിലുള്ള ലൈംഗികബന്ധം, സ്വവര്‍ഗരതി തുടങ്ങിയവയ്ക്ക് നിരോധനമുണ്ട്. ഇത് മറികടക്കുന്നവരെയാണ് പരസ്യമായി ശിക്ഷിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം