രാജ്യാന്തരം

38 യാത്രക്കാരുമായി ചിലിയന്‍ വിമാനം അപ്രത്യക്ഷമായി, തിരച്ചില്‍; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

സാന്‍ഡിയാഗോ: മുപ്പത്തിയെട്ടു യാത്രക്കാരുമായി സഞ്ചരിക്കുകയായിരുന്ന ചിലിയുടെ സൈനിക വിമാനം കാണാതായി. തെക്കന്‍ നഗരമായ പുന്റാ അരീനയില്‍നിന്നു പറന്നുയര്‍ന്ന വിമാനമാണ് കാണാതായത്.

വിമാനത്തില്‍ ഉണ്ടായിരുന്നവരില്‍ 21 പേര്‍ യാത്രക്കാരും 17 പേര്‍ ജീവനക്കാരുമാണ്. സി130 ഹെര്‍കുലീസ് വിമാനമാണ് കാണാതായതെന്ന് ചിലിയന്‍ അധികൃതര്‍ അറിയിച്ചു.

പ്രാദേശിക സമയം 4.55നാണ് വിമാനം പറന്നുയര്‍ന്നത്. 6.13നാണ് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്. രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കാന്‍ പുന്റാ അരീനയിലേക്കു പോവുമെന്ന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറ അറിയിച്ചു.

രൂക്ഷമായ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഉഴറുന്ന ചിലിയില്‍ വലിയ ഉത്കണ്ഠയാണ് വിമാനം അപ്രത്യക്ഷമായ വാര്‍ത്ത ഉണ്ടാക്കിയിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ

തലങ്ങും വിലങ്ങും അടിച്ച് ഡല്‍ഹി ബാറ്റര്‍മാര്‍; മുംബൈക്ക് ജയ ലക്ഷ്യം 258 റണ്‍സ്