രാജ്യാന്തരം

കസാഖിസ്ഥാനില്‍ നൂറു പേരുമായി പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണു

സമകാലിക മലയാളം ഡെസ്ക്

നുർ സുൽത്താൻ: കസാഖിസ്ഥാനിൽ 100 പേരുമായി പറന്നുയർന്ന വിമാനം തകര്‍ന്നുവീണു. അൽമാറ്റി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ബെക് എയർ വിമാനമാണ് അപകടത്തിൽ പെട്ടത്. പ്രാദേശിക സമയം രാവിലെ 7. 22നാണ് അപകടം. പന്ത്രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.

വിമാനത്തിൽ 95 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ‌് ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഉടനെ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം ഇരുനില കെട്ടിടത്തിലേക്ക് ഇടിച്ചു കയറി തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഏതാനും പേരെ രക്ഷാപ്രവർത്തകർ ആശുപത്രിയിലെത്തിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

മസാലബോണ്ട് കേസില്‍ നിന്നും ജഡ്ജി പിന്മാറി; ഇഡിയുടെ അപ്പീല്‍ പുതിയ ബെഞ്ച് പരിഗണിക്കും

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍