രാജ്യാന്തരം

ചൈനയിലേക്ക് കഴുതകളെ കയറ്റുമതി ചെയ്യാനൊരൂങ്ങി പാക്കിസ്ഥാന്‍; കഴുത ഫാമില്‍ നിക്ഷേപത്തിന് വിദേശ വിനിമയ കരാര്‍ 

സമകാലിക മലയാളം ഡെസ്ക്

പുതിയ വിദേശ വിനിമയ കരാറില്‍ ഏര്‍പ്പെട്ട് പാക്കിസ്ഥാനും ചൈനയും. പാക്കിസ്ഥാനിലെ കഴുത ഫാമില്‍ നിക്ഷേപം നടത്താനാണ് ചൈനയുടെ പദ്ധതി. ചൈനയില്‍ കഴുതകള്‍ക്ക് ആവശ്യകത ഏറിയതാണ് വ്യത്യസ്തമായ ഈ വിനിമയ കരാറിന് തുടക്കമിടാന്‍ കാരണം. 

കഴുതകളെ വ്യാപകമായി കയറ്റുമതി ചെയ്യുന്നതിന്റെ ഭാഗമായി ലൈഫ്‌സ്റ്റോക് വിഭാഗമായ ഖൈബര്‍ പഖ്തുന്‍ഖ്വാ കഴുതഫാം തുടങ്ങാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കഴുത ഫാമിനായി മൂന്ന് ബില്ല്യണ്‍ ഡോളറോളം നിക്ഷേപിക്കാന്‍ ചൈനീസ് കമ്പനികള്‍ തയ്യാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുസംബന്ധിച്ച് ചൈനീസ് പ്രതിനിധികളുമായി രേഖകള്‍ ഒപ്പിടുമെന്ന് ഖൈബര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ എണ്‍പതിനായിരത്തോളം കഴുതകളെ കയറ്റുമതി ചെയ്യും. മരുന്നുകള്‍ക്കായും ഗൃഹോപകരണങ്ങളുടെ നിര്‍മാണത്തിനായും ചൈനയില്‍ കഴിതകകള്‍ക്ക് വലിയ ആവശ്യക്കാരാണുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്