രാജ്യാന്തരം

ഇറാന്‍ ചാവേര്‍ ആക്രമണം: പിന്നില്‍ പാക് പൗരനെന്ന് റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌റാന്‍: ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ 27 പേരുടെ മരണത്തിന് ഇടയാക്കിയ ചാവേറാക്രമണത്തിന്റെ പിന്നില്‍ പാകിസ്താന്‍ പൗരനാണെന്ന് വിവരം. ഫെബ്രുവരി പതിമൂന്നിനാണ് ഇറാന്‍-പാകിസ്താന്‍ അതിര്‍ത്തിയില്‍ ചാവേറാക്രമണമുണ്ടായത്. ആക്രമണത്തില്‍ ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങളായ 27 സൈനികര്‍ കൊല്ലപ്പെട്ടു. പതിനേഴോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ആക്രമണം നടത്തിയത് പാകിസ്താന്‍ പൗരനണെന്ന് തിരിച്ചറിഞ്ഞതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിലെ ബ്രിഗേഡിയര്‍ ജനറല്‍ മൊഹമ്മദ് പാക്പൗറിനെ ഉദ്ധരിച്ച് തസ്‌നിം വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.  ആക്രമണം ആസൂത്രണം ചെയ്ത സംഘത്തിലെ ഒരു അംഗവും പാകിസ്താനിയാണെന്ന് വിവരം ലഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എലൈറ്റ് റെവല്യൂഷണറി ഗാര്‍ഡ് അംഗങ്ങള്‍ സഞ്ചരിച്ച ബസിലേക്ക് സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. തെക്കു കിഴക്കന്‍ ഇറാനിലെ സിസ്താന്‍ബലൂചിസ്താന്‍ പ്രവിശ്യയിലെ ഖാഷ്‌സെഹെദാന്‍ സെക്ടറിലായിരുന്നു ആക്രമണം നടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും

ക്ഷേമനിധി പെൻഷനുകൾ കെ-സ്മാർട്ടുമായി ബന്ധിപ്പിക്കാൻ തദ്ദേശ വകുപ്പ്; പ്രത്യേക മൊഡ്യൂൾ വികസിപ്പിക്കും

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!