രാജ്യാന്തരം

ഭീകരര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണം; പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: പാക്കിസ്ഥാന് മുന്നറിയിപ്പുമായി അമേരിക്ക. ഭീകരര്‍ക്കെതിരെ പാക്കിസ്ഥാന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപെയോ വ്യക്തമാക്കി. ഇന്ത്യയുടെ വദേശകാര്യ മന്ത്രി സുഷമ സ്വരാജുമായും പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷ മഹമൂദ് ഖുറേഷി എന്നിവരുമായി പോംപെയ് സംഭാഷണം നടത്തി. സൈനിക നീക്കങ്ങളില്‍ നിന്ന് പിന്‍മാറാന്‍ ഇരു രാജ്യങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.  

പ്രശ്‌നങ്ങള്‍ നേരിട്ട് ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടതായി വാഷിങ്ടന്‍ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ 
അദ്ദേഹം വ്യക്തമാക്കി. ഭീകരര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്നും പോംപെയോ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

ആറ് നഗരങ്ങള്‍, ആറ് ക്ലബുകള്‍; ഐഎസ്എല്‍ മാതൃകയില്‍ സൂപ്പര്‍ ലീഗ് കേരള

ജസ്റ്റിന്‍ ബീബര്‍ അച്ഛനാകുന്നു, നിറവയറുമായി ഹെയ്‌ലി: ചിത്രങ്ങള്‍ വൈറല്‍

പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം; ജാ​ഗ്രതാനിർദേശം നൽകി ആരോ​ഗ്യവകുപ്പ്

'സ്ത്രീകളുടെ അക്കൗണ്ടില്‍ ഓരോ ലക്ഷം രൂപ വീതം, രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം കിട്ടും'; വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി