രാജ്യാന്തരം

അറവുശാലയ്ക്ക് സമീപം പശു സാഹസികമായി ചാടി രക്ഷപ്പെട്ടു; പിന്നാലെ പ്രസവം; മാതൃത്വം (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

മാതൃത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ചര്‍ച്ച ചെയ്യാത്തവര്‍ ആരും ഉണ്ടാകില്ല. ജീവിതത്തില്‍ ഒരു നിമിഷമെങ്കിലും ഇത് ചര്‍ച്ചകളില്‍ ഉയര്‍ന്നുവന്നു 
കാണുമെന്നത് ഒരു വസ്തുതയാണ്. തന്റെ വയറ്റിലെ കുഞ്ഞിനെ കൂടി രക്ഷിക്കാന്‍ അറവുശാലയിലേക്ക് കൊണ്ടുപോകുന്ന ട്രക്കില്‍ നിന്നും എടുത്ത് ചാടിയ മിണ്ടാപ്രാണിയയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. 

അമേരിക്കയിലെ ന്യൂജേഴ്‌സിയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.അറവുശാലയിലേക്കെത്താന്‍ വെറും പത്ത് മിനിട്ടു മാത്രമുള്ളപ്പോഴായിരുന്നു പശു ട്രക്കില്‍ നിന്നും ചാടി രക്ഷപ്പെട്ടത്.  പിന്നീട് പൊലീസും സ്‌കൈലാന്‍ഡ് മൃഗസംരക്ഷണ കേന്ദ്രത്തിലെ പ്രവര്‍ത്തകരും കൂടി പശുവിനെ പിടിച്ചുകെട്ടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. മൃഗസംരക്ഷണ കേന്ദ്രത്തിന്റെ സ്ഥാപകനായ മൈക്ക് സ്റ്റൂറ സാഹസികമായി രക്ഷപ്പെട്ട പശുവിന് സംരക്ഷണവും നല്‍കി. പ്രസവത്തിന് വേണ്ട സൗകര്യവും ഒരുക്കി മൃഗസ്‌നേഹത്തിന്റെ പ്രാധാന്യവും ലോകത്തോട് വിളിച്ചുപറഞ്ഞു. പശുവിന് 
ബ്രിയാന്നയെന്നും പശുക്കുട്ടിയ്ക്ക് വിന്റര്‍ എന്നും പേരും നല്‍കി ഇവയെ സംരക്ഷിക്കുന്നതിന്റെ വീഡിയോയും ഇപ്പോള്‍ വൈറലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം