രാജ്യാന്തരം

പാറപ്പുറത്ത് നിന്ന് സെല്‍ഫി ശ്രമം; അയര്‍ലന്‍ഡിന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

ഡബ്ലിന്‍: സെല്‍ഫി എടുക്കുന്നതിനിടെ പാറപ്പുറത്തുനിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. അയര്‍ലന്‍ഡിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ദി ക്ലിഫ്‌സ് ഓഫ് മൊഹെറില്‍ വച്ചാണ് അപകടം.  ഇന്നലെ വൈകുന്നേരമാണ് സംഭവം. 

കിഴുക്കാം തൂക്കായ പാറയില്‍ നിന്ന് മൊബൈലില്‍ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീണാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.ഡബ്ലിന്‍ സര്‍വകലാശാലയില്‍ 20കാരനായ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ഇന്ത്യന്‍ സ്വദേശി ആണെന്നതൊഴിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. 

നൂറോളം ആളുകള്‍ അപകടം നടക്കുമ്പോള്‍ ക്ലിഫ്‌സ് ഓഫ് മൊഹെറില്‍ ഉണ്ടായിരുന്നു. അപകടവിവരം ലഭിച്ചയുടന്‍ ഹെലിക്കോപ്ടര്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഹെലിക്കോപ്ടര്‍ ജീവനക്കാരന്‍ കടലില്‍ നിന്ന് വിദ്യാര്‍ത്ഥിയെ രക്ഷപെടുത്തിയെങ്കിലും ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ

വെള്ളം നനക്കലല്ല കൈ കഴുകല്‍; രോ​ഗാണുക്കളെ പ്രതിരോധിക്കാൻ ശീലമാക്കാം ശുചിത്വം

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍