രാജ്യാന്തരം

കാമുകിയെ നസീര്‍ സ്റ്റൈലില്‍ ‘മണ്ടിപ്പെണ്ണേ’ എന്ന് വിളിച്ചു; യുവാവിന് നാല് ലക്ഷം രൂപ പിഴ 

സമകാലിക മലയാളം ഡെസ്ക്

ദുബായ്: വാട്സാപ്പിലൂടെ കാമുകിയെ മണ്ടിപ്പെണ്ണേ എന്ന് വിളിച്ച കാമുകന് അബുദാബി കോടതി വിധിച്ചത് നാല് ലക്ഷം രൂപ പിഴ. വ്യക്തികളെ നിന്ദിക്കുന്നതും ആക്ഷേപിക്കുന്നതും കുറ്റകരമായതിനാലാണ് ശിക്ഷയെന്ന്‌ കോടതി വ്യക്തമാക്കി. ആത്മാഭിമാനത്തിനെതിരായ കടന്നുകയറ്റമാണ് ഇത്തരം പ്രയോഗങ്ങളെന്നും സമൂഹമാധ്യമങ്ങളിലൂടെയുള്ള ആക്ഷേപങ്ങളാണെങ്കില്‍ അവ സൈബര്‍ കുറ്റകൃത്യം ആകുമെന്നും കോടതി പറഞ്ഞു. 

ശുംഭന്‍, കഥയില്ലാത്തവന്‍, കിഴങ്ങന്‍, കൊഞ്ഞാണന്‍, മണ്ടന്‍, മണ്ടി, വിഡ്ഢി തുടങ്ങിയ പ്രയോഗങ്ങള്‍ ഉപയോ​ഗിച്ച് ആരെയെങ്കിലും അഭിസംബോധന ചെയ്യുന്നതും കോടതി വിലക്കിയിട്ടുണ്ട്. അബുദാബിയിലെ പ്രമുഖ നിയമ‍ജ്ഞനായ മഹ്മ്മൂദ് അസാബ‌ിന്റെ നേതൃത്വത്തിലുള്ള നിയമജ്ഞരാണ് കേസ് പരി​ഗണിച്ചത്.

ഫുട്‌ബോള്‍ മത്സരത്തിനിടെ തന്റെ സുഹൃത്തിനെ കഥയില്ലാത്തവന്‍ എന്നുവിളിച്ച മറ്റൊരു കേസ് ഷാര്‍ജ കോടതിയുടെ പരി​ഗണനയിലുണ്ട്. വാക്കുകളുടെ സ്വഭാവമനുസരിച്ച്  ഈ കുറ്റത്തിന് ഒരു കോടി രൂപവരെ പിഴയും തടവും വിധിക്കാം. രണ്ടും കൂടിയുമാകാം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി