രാജ്യാന്തരം

അമേരിക്കന്‍ പ്രസിഡന്റാകാന്‍ ഇന്ത്യന്‍ വംശജ; സ്ഥാനാര്‍ത്ഥിയാകുമെന്ന് വെളിപ്പെടുത്തി കമലാ ഹാരിസ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍; 2020 ല്‍ നടക്കാനിരിക്കുന്ന അമേരിക്കല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ വംശജ കമലാ ഹാരിസ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും കമല മത്സരിക്കുക. കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററാണ് കമല. 

ട്വിറ്ററിലൂടെയാണ് അവര്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കമല ഹാരിസ് ജനങ്ങള്‍ക്കുവേണ്ടി എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രചാരണത്തിന് ഉടന്‍ തുടക്കമാവുമെന്നാണ് അവര്‍ ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. 27 ന് ഓക്ലന്‍ഡിലാണ് പ്രചാരണം ആരംഭിക്കുന്നത്. നാല് വനിതകള്‍ അടക്കം നിരവധിപേര്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തുണ്ട്. 

കാലിഫോര്‍ണിയയില്‍ നിന്ന് യുഎസ് സെനറ്റിലേക്ക് മത്സരിച്ച് ജയിക്കുന്ന ആദ്യ ഇന്ത്യന്‍ വംശജയാണ് 52 കാരിയായ കമല. ചെന്നൈയില്‍ നിന്ന് 1960 ല്‍ യുഎസിലേക്ക് കുടിയേറിയ ഡോ. ശ്യാമള ഗോപാലനാണ് കമലയുടെ അമ്മ. ജമൈക്കന്‍ സ്വദേശി ഡൊണാള്‍ഡ് ഹാരിസാണ് പിതാവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'മുസ്ലിങ്ങള്‍ക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല'; വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി പ്രധാനമന്ത്രി

ഇനി പ്രൊമോഷണല്‍ കോളുകള്‍ക്ക് ഗുഡ്‌ബൈ!, ഫോണ്‍ വിളിച്ച് ശല്യം ചെയ്താല്‍ സ്ഥാപനങ്ങള്‍ക്കെതിരെ പിഴ; നടപടി കടുപ്പിക്കാന്‍ കേന്ദ്രം

കരുണാസായി സാഹിത്യ പുരസ്‌കാരം സലിന്‍ മാങ്കുഴിക്ക്

'മമ്മൂട്ടി ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും, ആ പരിപ്പ് ഇവിടെ വേവില്ല'; പിന്തുണ

ഇന്ത്യയുടെ ടി20 ലോകകപ്പ് ആദ്യ ഇലവനില്‍ പന്തോ, സഞ്ജുവോ?; ഗംഭീറിന്റെ ചോയ്‌സ് ഇങ്ങനെ