രാജ്യാന്തരം

'ദൈവം യേശുമാത്രം'; അമേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ അക്രമം

സമകാലിക മലയാളം ഡെസ്ക്

മേരിക്കയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ അക്രമം. കെന്റക്കിയിലെ ലൂയിസ്‌വില്ലെ സ്വാമിനാരായണ ക്ഷേത്രത്തിന് നേരെയാണ് അക്രമം നടന്നത്. 
ക്ഷേത്രത്തിന്റെ ചുവരുകളില്‍ ക്രിസ്തുവാണ് ഏകദൈവം എന്ന് സ്‌പ്രേ പെയിന്റ് കൊണ്ട് എഴുതിവച്ചിട്ടുണ്ട്. ക്ഷേത്ര കെട്ടിടത്തിന്റെ ജനലുകള്‍ തകര്‍ക്കുകയും ചെയ്തു. ലൂയിസ്‌വില്ലെയിലെ ഇന്ത്യന്‍ സമൂഹം വലിയ ഞെട്ടലോടെയാണ് സംഭവത്തോട് പ്രതികരിച്ചിരിക്കുന്നതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ വെറുപ്പിന് എതിരെ ഒന്നിച്ച് നില്‍ക്കണമെന്ന് ലൂയിസ്‌വില്ലെ മേയര്‍ ഗ്രേഗ് ഫിസ്ചര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. മറ്റുള്ളവരോട് സഹാനുഭൂതിയോടെ ഇടപെടാനും മനസ്സിലാക്കി പെരുമാറാനും സമൂഹത്തെ കൂടുതല്‍ ഉറപ്പിക്കുകയുള്ളൂ ഈ അക്രമമെന്ന് അദ്ദേഹം പ്രതികരിച്ചു. 

ഏത് മതമായാലും ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ലെന്ന് സ്വാമി നാരയണ ക്ഷേത്ര പ്രതിനിധി രാജ് പട്ടേല്‍ പറഞ്ഞു. ഞങ്ങള്‍ ഇവിടെ പ്രാര്‍ത്ഥിക്കാനായാണ് വരുന്നത്. ഇവിടെയെത്തുമ്പോള്‍ ഞങ്ങള്‍ ഉറപ്പായും സമാധാനം ആഗ്രഹിക്കുന്നുണ്ട്.-അദ്ദേഹം പറഞ്ഞു. 

ക്ഷേത്രത്തിന് കൂടുതല്‍ സുരക്ഷ നല്‍കുമെന്ന് ലൂയിസ്‌വില്ലെ മെട്രോ പൊലീസ് മേധാവി പറഞ്ഞു. കുറ്റവാളികളെ എത്രയും പെട്ടെന്ന് പിടികൂടുമെന്നും ക്ഷേത്രത്തിലെത്തുന്ന ഓരോ വിശ്വാസിക്കും മതിയായ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ഇതര മതസ്ഥരുടെ ആരാധാനലായങ്ങള്‍ക്ക് നേരെ അമേരിക്കയില്‍ അക്രമങ്ങള്‍ ഏറിവരികയാണ്. 2015ല്‍ നോര്‍ത്ത് ടെക്‌സാസിലും കെന്റിലും ഹിന്ദു ക്ഷേത്രങ്ങള്‍ അക്രമിക്കപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി