രാജ്യാന്തരം

അമേരിക്കയെ നടുക്കി വന്‍ ഭൂചലനം

സമകാലിക മലയാളം ഡെസ്ക്

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കയിലെ തെക്കന്‍ കലിഫോര്‍ണിയയില്‍ വന്‍ ഭൂചലനം. ഇന്നലെ രാത്രിയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോയെന്നു വ്യക്തമല്ല.

തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കലിഫോര്‍ണിയ ഭൂകമ്പത്തില്‍ നടുങ്ങുന്നത്. വ്യാഴാഴ്ച ഇവിടെ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായിരുന്നു. കലിഫോര്‍ണിയയില്‍ ഇരുപതു വര്‍ഷത്തിനിടെയുണ്ടാവുന്ന തീവ്രമായ ഭൂചലനമാണ് വെള്ളിയാഴ്ചയുണ്ടായത്. 

തെക്കന്‍ കലിഫോര്‍ണിയയിലെ റിഡ്ജര്‍ക്രസ്റ്റ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

നീണ്ട 12 വര്‍ഷം, ഒടുവില്‍ വാംഖഡെയില്‍ കൊല്‍ക്കത്ത മുംബൈയെ വീഴ്ത്തി!

ജനിച്ചയുടന്‍ വായില്‍ തുണിതിരുകി, കഴുത്തില്‍ ഷാളിട്ട് മുറുക്കി മരണം ഉറപ്പാക്കി; കൊച്ചിയിലെ നവജാതശിശുവിന്റേത് അതിക്രൂര കൊലപാതകം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം