രാജ്യാന്തരം

ബ്രിട്ടീഷ് കപ്പലിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇറാന്‍; വിഡിയോയില്‍ മലയാളികളും

സമകാലിക മലയാളം ഡെസ്ക്

ടെഹ്‌രാന്‍: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്‌റ്റെനാ ഇംപറോയിലെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. മലയാളികള്‍ അടക്കമുള്ള ജീവനക്കാരുടെ ദൃശ്യങ്ങള്‍ ഇറാനാണ് പുറത്തുവിട്ടിരിക്കുന്നത്. ജീവനക്കാര്‍ കപ്പലിനകത്തിരുന്ന് സംസാരിക്കുന്നതും ജോലി ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം. ജീവനക്കാര്‍ സുരക്ഷിതരാണെന്ന് അറിയിക്കാനാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

കൊച്ചി സ്വദേശി ഡിജോ പാപ്പച്ചന്‍ അടക്കമുള്ളവരാണ് വിഡിയോയിലുള്ളത്. കപ്പലിലുള്ള 23 ജീവനക്കാരെയും കാണാന്‍ അനുവദിക്കണമെന്ന്  ആവശ്യപ്പെട്ട് ഇറാന്  കപ്പല്‍ കമ്പനി അധികൃതര്‍ കത്ത് നല്‍കിയിരുന്നു. മൂന്ന് ദിവസം മുന്നാണ് ബ്രിട്ടന്റെ എണ്ണ കപ്പല്‍ ഇറാന്‍ പിടിച്ചെടുക്കുന്നത്. ഇതുവരെ കപ്പലിലുള്ളവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നില്ല. 

കപ്പലിലുള്ള 23 ജീവനക്കാരില്‍ 18 പേരും ഇന്ത്യക്കാരാണ്. മൂന്നുമലയാളികള്‍ കപ്പലിലുണ്ടെന്നാണ് കരുതുന്നത്. എറണാകുളം കളമശ്ശേരി സ്വദേശി ഡിജോ പാപ്പച്ചന്‍ കപ്പലിലുണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് രണ്ടുപേരുടെ കാര്യത്തില്‍ ഇതുവരെ സ്ഥീരികരണമായിട്ടില്ല. 

ഹോര്‍മൂസ് കടലിടുക്കില്‍ വച്ച് വെള്ളിയാഴ്ചയാണ് ഇറാന്‍ സ്‌റ്റെനാ ഇംപറോ എന്ന ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുത്തത്. ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കടത്തുന്നു എന്നാരോപിച്ച് ജൂലൈ 4ന് ഗ്രേസ് 1 എന്ന ഇറാനിയന്‍ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തതിന് പ്രതികാരമായിട്ടായിരുന്നു ഇറാന്റെ നീക്കം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ