രാജ്യാന്തരം

പാകിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് 17 മരണം; മരിച്ചത് 12 പ്രദേശവാസികളും അഞ്ച് സൈനികരും

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമാബാദ്:  പാകിസ്ഥാനില്‍ സൈനിക വിമാനം തകര്‍ന്നു വീണ് 17 പേര്‍ മരിച്ചു. റാവല്‍പിണ്ടിയിലായിരുന്നു അപകടം. അഞ്ച് യാത്രക്കാരും 12 പ്രദേശവാസികളുമാണ് മരിച്ചത്. 

പ്രദേശവാസികളായ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടം. ഗാരിസണ്‍ നഗരത്തിലെ പാര്‍പ്പിട മേഖലയില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു. 

മരിച്ചവരില്‍ 5 പേര്‍ സൈനീകരാണെന്നും സൂചനയുണ്ട്. അപകടത്തിലേക്ക് നയിച്ച കാരണം എന്തെന്ന് വ്യക്തമായിട്ടില്ല. വിമാനം തകര്‍ന്നു വീണ മേഖലയില്‍ വീടുകളിലേക്ക് തീ പടരുകയായിരുന്നു. പരിശീലന പറക്കലിന് ഇടയിലാണ് വിമാനം തകര്‍ന്നു വീണത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം