രാജ്യാന്തരം

ക്ഷുഭിതനായി കഴുത്തിന് പിടിച്ചു; മന്ത്രിക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബ്രിട്ടനില്‍ ധനമന്ത്രിക്കെതിരെ പ്രതിഷേധിച്ച പരിസ്ഥിതി പ്രവര്‍ത്തകയെ പിടിച്ചുതള്ളി പുറത്താക്കിയ ജൂനിയര്‍ വിദേശകാര്യമന്ത്രി മാര്‍ക്ക് ഫീല്‍ഡിനെ സസ്‌പെന്റ് ചെയ്തു. ടിവിയില്‍ ദൃശ്യം കണ്ടശേഷം പ്രധാനമന്ത്രി തെരേസാ മെയാണ് മന്ത്രിക്കെതിരെ നടപടിയെടുത്തത്.

ലണ്ടനിലെ മാന്‍ഷന്‍ ഹൗസില്‍ ധനമന്ത്രി ഫിലിപ്പ് ഹാമണ്ട് പ്രസംഗിക്കുമ്പോള്‍ ഏതാനും വനിതകള്‍ മുദ്രാവാക്യം മുഴക്കി പ്രസംഗം തടസ്സപ്പെടുത്തി. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചു ധനമന്ത്രാലയം പരിസ്ഥിതി അനുകൂല നിലപാട് എടുക്കുന്നില്ലെന്നാരോപിച്ച് ഗ്രീന്‍ പീസ് സംഘടപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. ഇതിനിടെ മന്ത്രി ക്ഷുഭിതനായി സത്രീയെ പിടിച്ചുതള്ളുകയായിരുന്നു. 

മന്ത്രിയുടെ നടപടിക്കെതിരെ ബ്രിട്ടനില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു. മന്ത്രി മാര്‍ക്ക് ഫീല്‍ഡ് സംഭവത്തിന് പിന്നാലെ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു