രാജ്യാന്തരം

വിമാനത്തിലിരുന്ന് നല്ല ഉറക്കം, ലാന്‍ഡ് ചെയ്തതും അറിഞ്ഞില്ല; ഉണര്‍ത്താതെ ജീവനക്കാരും സ്ഥലം വിട്ടതോടെ പെട്ടു

സമകാലിക മലയാളം ഡെസ്ക്

ഓട്ടവ: ലാന്‍ഡ് ചെയ്തത് അറിയാതെ വിമാനത്തില്‍ ഇരുന്ന് ഉറങ്ങിയ യുവതിയെ വിളിച്ചുണര്‍ത്താതെ സ്ഥലം വിട്ട് ജീവനക്കാര്‍. എയര്‍ കാനഡ വിമാനത്തില്‍ കാനഡയിലെ ക്യുബെക് നഗരത്തില്‍ നിന്ന് ടൊറന്റോയിലേക്ക് യാത്ര ചെയ്ത ടിഫാനി ആഡംസ് എന്ന യുവതിയാണ് വിമാനത്തില്‍ തനിച്ചായി പോയത്. 

ടോറന്റോയില്‍ വിമാനമിറങ്ങുമ്പോള്‍ രാത്രിയായിരുന്നു. ബുക്ക് വായിച്ചിരുന്ന ടിഫാനി 90 മിനിറ്റ് നീണ്ട യാത്രയിലെ അരമണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും ഉറക്കത്തിലേക്ക് വീണു. മറ്റ് യാത്രക്കാര്‍ ഇറങ്ങുന്നതൊന്നും അറിയാതെ ടിഫാനി വിമാനത്തിലിരുന്ന് ഉറങ്ങിപ്പോയി. ഇത് ശ്രദ്ധിക്കാതെ പൈലറ്റുമാര്‍ ഉള്‍പ്പെടെ വിളക്കണച്ച് പോയി. ഉറക്കമുണര്‍ന്നപ്പോള്‍ താന്‍ ശരിക്കും ഞെട്ടിയെന്ന് ടിഫാനി പറയുന്നു. 

കൂരിരുട്ടായതിനാല്‍ ഒന്നും കാണാന്‍ വയ്യാത്ത അവസ്ഥ. എങ്കിലും എങ്ങനെയോ ഫോണെടുത്ത് സുഹൃത്തിനെ വിളിച്ചു. എന്നാല്‍ സംസാരിച്ച് നില്‍ക്കെ ഫോണ്‍ സ്വിച്ച് ഓഫായി. വിമാനത്തിന്റെ എഞ്ചിന്‍ ഓഫായതിനാല്‍ ചാര്‍ജ് ചെയ്യാനും സാധിച്ചില്ലെന്ന് ടിഫാനി പറയുന്നു. കോക്പിറ്റില്‍ നിന്ന് ടോര്‍ച്ച് സംഘടിപ്പിച്ച് വിമാനത്താവള അധികൃതരുടെ ശ്രദ്ധ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. 

ഒടുവില്‍ സുഹൃത്ത് വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടതോടെയാണ് ടിഫാനിക്ക് പുറത്തേക്കുള്ള വഴി തുറന്നത്. സംഭവത്തില്‍ എയര്‍ കാനഡ മാപ്പപേക്ഷിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ ആറ് വരെ; ജൂണ്‍ ആദ്യവാരം സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറില്‍

പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് കോണ്‍ഗ്രസ്; സര്‍ക്കാരിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

ലിവ് ഇന്‍ ബന്ധം ഇറക്കുമതി ആശയം, ഇന്ത്യന്‍ സംസ്‌കാരത്തിന് കളങ്കം: ഹൈക്കോടതി

ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം; സേവിങ്‌സ് നിക്ഷേപം 16ലക്ഷം വേണം