രാജ്യാന്തരം

ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ നല്‍കണം; പാകിസ്ഥാനില്‍ പ്രമേയവും സോഷ്യല്‍ മീഡിയ ക്യാമ്പയിനും

സമകാലിക മലയാളം ഡെസ്ക്

ഇസ്‌ലാമാബാദ്:  പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കണമെന്ന് നാഷണല്‍ അസംബ്ലിയില്‍ പ്രമേയം. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവദ് ചൗധ്രിയാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിമന്യു വര്‍ത്തമാനെ തിരികെയേല്‍പ്പിച്ച് ഉപഭൂഖണ്ഡത്തിലെ സമാധാനം കാത്തുസൂക്ഷിച്ചതിന് നൊബേല്‍ പുരസ്‌കാരം നല്‍കണമെന്നാണ് ആവശ്യം. 

ഇമ്രാന് നൊബേല്‍ നല്‍കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പൗരന്‍മാരും സാമൂഹ്യമാധ്യമങ്ങളില്‍ ക്യാമ്പയിനുകളുമായി രംഗത്തെത്തിയിട്ടുണ്ട്. മേഖലയിലെ യുദ്ധസാഹചര്യം ഒഴിവാക്കാന്‍ ഇമ്രാനാണ് മുന്‍കൈയെടുത്തത് എന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ആയിരത്തോളം ട്വീറ്റുകളാണ് ഇമ്രാന് നൊബേല്‍ നല്‍കണം എന്നാവശ്യപ്പെട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

ഇതിനെതിരെ പ്രതികരണവുമായി ഇന്ത്യക്കാരും രംഗത്ത് വന്നിട്ടുണ്ട്. പുല്‍വാമയില്‍ നാല്‍പ്പത് സിആര്‍പിഎഫ് ജവാന്‍മാരെ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ കൊലപ്പെടുത്തിയതോടെയാണ് മേഖയില്‍ സംഘര്‍ഷം ഉടലെടുത്തതെന്നും ഭീകരസംഘടനയെ പിന്തുണയ്ക്കുന്ന പാകിസ്ഥാനെ ഒറ്റപ്പെടുത്തണം എന്നുമാണ് ഇന്ത്യക്കാരുടെ ആവശ്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍