രാജ്യാന്തരം

ബിന്‍ ലാദന്റെ മകന്‍ യുഎന്‍ കരിമ്പട്ടികയില്‍; യാത്രാ വിലക്ക്, ഉപരോധം

സമകാലിക മലയാളം ഡെസ്ക്

യുഎന്‍: അല്‍ ഖയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദനെ ഐക്യരാഷ്ട്ര സഭ കരിമ്പട്ടികയില്‍ പെടുത്തി. ഇതോടെ ഹംസയ്ക്ക് യാത്രാ വിലക്കു നിലവില്‍ വന്നു. ഹംസയുടെ സ്വത്ത് മരവിപ്പിക്കുകയും ആയുധ ഇടപാടിന് വിലക്കു വരികയും ചെയ്യും. 

അല്‍ ഖയിദയുടെ ഇപ്പോഴത്തെ നേതാവ് അയ്മന്‍ അല്‍ സവാഹിരിയുടെ പിന്‍ഗാമിയാവാന്‍ സാധ്യതയുള്ളയാള്‍ എന്നു വിലയിരുത്തിയാണ് ഐക്യരാഷ്ട്ര രക്ഷാസമിതിയുടെ നടപടി. ഹംസയുടെ തലയ്ക്ക് കഴിഞ്ഞ ദിവസം യുഎസ് പത്തു ലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. ഇതിനു പിന്നാലെയാണ് രക്ഷാസമിതിയുടെ നടപടി. ഹംസ ബിന്‍ ലാദന്‍ അല്‍ ഖയിദ അംഗമാണെന്ന് സവാഹിരി വ്യക്തമാക്കിയിട്ടുണ്ടെന്ന് രക്ഷാസമിതി ചൂണ്ടിക്കാട്ടി. 

രക്ഷാസമിതി കരിമ്പട്ടികയില്‍ പെടുത്തിയതോടെ യുഎന്‍ അംഗരാജ്യങ്ങളില്‍ ഹംസയ്ക്ക് യാത്രാ വിലക്കു നിലവില്‍ വന്നു. ഈ രാജ്യങ്ങളിലെ സ്വത്തു മരവിപ്പിക്കാനും നടപടിയുണ്ടാവും. അംഗരാജ്യങ്ങള്‍ ഹംസയ്ക്ക് ആയുധങ്ങള്‍ നല്‍കുകയോ വാങ്ങുകയോ ചെയ്യില്ലെന്നും ഉറപ്പുവരുത്തണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി