രാജ്യാന്തരം

ജെയ്‌ഷെ മുഹമ്മദ് രണ്ടുതവണ തന്നെ വധിക്കാന്‍ ശ്രമം നടത്തി ; വെളിപ്പെടുത്തലുമായി പാക് മുന്‍ പ്രസിഡന്റ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഇന്ത്യക്കെതിരെ ആക്രമണം നടത്താന്‍ ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിനെ പാകിസ്ഥാന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉപയോഗിച്ചിരുന്നതായി മുന്‍ പ്രസിഡന്റിന്റെ വെളിപ്പെടുത്തല്‍.  മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രസിഡന്റായിരിക്കെ തന്നെ രണ്ടുതവണ കൊല്ലാന്‍ ജെയ്‌ഷെ ശ്രമം നടത്തിയിരുന്നുവെന്നും മുഷറഫ് വ്യക്തമാക്കി. 

പാകിസ്ഥാന്‍ മാധ്യമമായ ഹം ന്യൂസിന്റെ ജേര്‍ണലിസ്റ്റ് നദീം മാലികിനോട് നടത്തിയ ടെലഫോണിക് ഇന്റര്‍വ്യൂവിലാണ് മുഷറഫിന്റെ സുപ്രധാന വെളിപ്പെടുത്തല്‍. ജെയ്‌ഷെ മുഹമ്മദ് ഒരു ഭീകരസംഘടനയാണ്. രാജ്യത്തെ രഹസ്യാന്വേഷണ സംഘടനകല്‍ ഇന്ത്യയില്‍ ആക്രമണത്തിന് അവരെയാണ് ഉപയോഗിച്ചിരുന്നത്. 

2003 ഡിസംബറിലാണ് ജെയ്‌ഷെ മുഹമ്മദ് തന്നെ വധിക്കാന്‍ ശ്രമം നടത്തിയതെന്നും മുഷറഫ് പറഞ്ഞു. എന്നിട്ട് എന്തുകൊണ്ട് ഭീകരസംഘടനക്കെതിരെ നടപടി എടുത്തില്ലെന്ന ചോദ്യത്തിന്, അന്ന് സാഹചര്യങ്ങല്‍ വ്യത്യസ്തമായിരുന്നു. മാത്രമല്ല താന്‍ ഇക്കാര്യം വേണ്ടത്ര ഗൗരവമായി എടുത്തുമില്ലെന്ന് മുഷറഫ് മറുപടി നല്‍കി. 

ജെയ്‌ഷെ മുഹമ്മദിനെതിരെ ഇപ്പോള്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാതാര്‍ഹമാണെന്നും മുഷറഫ് പറഞ്ഞു. സൈനികമേധാവിയായിരുന്ന പര്‍വേശ് മുഷറഫ് പട്ടാളഅട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത്, 1999 മുതല്‍ 2008 വരെ പാകിസ്ഥാന്‍ ഭരണാധികാരിയായിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു

അടിവസ്ത്രത്തിനുളളിൽ പ്രത്യേക അറ; ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 33 ലക്ഷം രൂപയുടെ സ്വർണം; രണ്ടുപേർ പിടിയിൽ

മൂന്നാം ഘട്ട വോട്ടെടുപ്പ് നാളെ; 94 മണ്ഡലങ്ങൾ വിധിയെഴുതും; നിരവധി പ്രമുഖർക്ക് നിർണായകം