രാജ്യാന്തരം

സൈന്യത്തിലായിരുന്നപ്പോള്‍ മേലുദ്യോഗസ്ഥന്‍ ബലാത്സംഗത്തിനിരയാക്കി; വെളിപ്പെടുത്തലുമായി അമേരിക്കന്‍ സെനറ്റര്‍

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: വ്യോമസേനാംഗമായിരുന്ന സമയത്ത് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് അമേരിക്കന്‍ സെനറ്റര്‍ മാര്‍ത്ത മക്‌സെല്ലിയുടെ വെളിപ്പെടുത്തല്‍. അമേരിക്കയിലെ ആദ്യ വനിതാ യുദ്ധ വിമാന പൈലറ്റാണ് മാര്‍ത്ത. പൈലറ്റായിരുന്ന സമയത്ത് തന്റെ മേലുദ്യോഗസ്ഥന്‍ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അവര്‍ വെളിപ്പെടുത്തി. സൈന്യത്തിലെ ലൈംഗികാതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ട് യുഎസ് സെനറ്റ് നടത്തുന്ന വാദങ്ങള്‍ക്കിടെയാണ് അവര്‍ അനുഭവങ്ങള്‍ തുറന്നു പറഞ്ഞത്. 

'ആ സമയത്ത് എനിക്ക് സ്വയം അപമാനം തോന്നി, നാണക്കേട് തോന്നി, ഞാനാകെ ആശയക്കുഴപ്പത്തിലായി. സൈന്യത്തിന്റെ അതിക്രമത്തിന് ഇരയായ മറ്റുള്ളവരെ പോലെ ഞാനും അന്ന് ഇതിനെക്കുറിച്ച് മിണ്ടാതിരുന്നു. കാരണം ഈ വ്യവസ്ഥിതിയില്‍ എനിക്ക് വിശ്വാസമുണ്ടായിരുന്നില്ല. 18 വര്‍ഷത്തെ സേവനത്തിന് ശേഷം  ഇപ്പോള്‍ വ്യോമസേനയില്‍ നിന്ന് വിരമിച്ചു. പക്ഷേ ഇവിടുത്തെ വ്യവസ്ഥിതി എന്നെ വീണ്ടും വീണ്ടും ബലാത്സംഗം ചെയ്യുകയാണിപ്പോഴും. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായുള്ള പോരാട്ടത്തിന്റെ പാതയിലാണ് ഞാനിപ്പോള്‍'- അവര്‍ വ്യക്തമാക്കി. 

സൈന്യത്തിലെ ലൈംഗികാതിക്രമങ്ങള്‍ക്കിരയാവുന്നവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ഒരുക്കത്തിലാണെന്ന് അവര്‍ പറഞ്ഞു. തന്റെ ഇപ്പോഴത്തെ നിയമനിര്‍മാണ പദവി ഉപയോഗിച്ച് മാറ്റത്തിനായി ശ്രമിക്കുമെന്നും മക്‌സെല്ലി വ്യക്തമാക്കി. 

സൈന്യവുമായി ബന്ധപ്പെട്ട് 2017ല്‍ 6,769 ലൈംഗികാതിക്രമ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016നേക്കാള്‍ 9.7 ശതമാനം വര്‍ധനവാണ് ഇക്കാലയളവില്‍ ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി