രാജ്യാന്തരം

ന്യൂസിലന്റ് പള്ളികളിലെ ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; ആറ് പേരെ കാണാനില്ല;  കാണാതായവരില്‍ മലയാളിയും

സമകാലിക മലയാളം ഡെസ്ക്

ഓക് ലന്റ്: ന്യൂസിലന്റിലെ പള്ളികളിലുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായിസ്ഥിരീകരണം. രണ്ട് പേര്‍ക്ക് പരുക്കേറ്റതായും ആറ് ഇന്ത്യക്കാരെ കാണാതായും വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കാണാതായവരില്‍ ഒരു മലയാളിയാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍്ട്ടുകളും ഉണ്ട്.

ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരെയാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍. ഇന്നലെയുണ്ടായ ആക്രമണത്തില്‍ 49 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പി്ന്നാലെ ഒന്‍പത് ഇന്ത്യാക്കാരെ കാണാനില്ലെന്ന് ഹൈകമ്മീഷണര്‍ ട്വിറ്റ് ചെയ്തിരുന്നു. പരുക്കേറ്റ രണ്ട് ഇന്ത്യക്കാരും ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ കാണാതായ ഇന്ത്യക്കാരെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇക്കാര്യം വിദേശകാര്യമന്ത്രാലയം ഔദ്യോഗികമായി സ്ഥീരീകരിച്ചിട്ടില്ല. 

സംഭവവുമായി ബന്ധപ്പെട്ട് ഇന്റര്‍നാഷണല്‍ റെഡ്‌ക്രോസിന്റെതായി പ്രചരിക്കുന്ന പട്ടികയിലാണ് പരുക്കേറ്റവരുടെയും കാണാതായവരുടെയും പേരുകള്‍ ഉള്ളത്. ഇതില്‍ ഒരു മലയാളിയുടെ പേരുമുണ്ട്. ഇക്കാര്യത്തില്‍ വിദേശരകാര്യമന്ത്രാലയത്തിന്റെ  സ്ഥീരീകരണം ഇന്നുണ്ടായേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ

'റോയലായി' സഞ്ജുവിന്റെ സർജിക്കൽ സ്ട്രൈക്ക്; ലഖ്നൗവിനെ മുട്ടുകുത്തിച്ച് രാജസ്ഥാൻ

കൊച്ചിയില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു