രാജ്യാന്തരം

'ഇന്ത്യയിൽ ഇനിയൊരു ഭീകരാക്രമണമുണ്ടായാൽ കനത്ത വില നൽകേണ്ടി വരും' ; പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടൺ: ഇന്ത്യയിൽ വീണ്ടും ഒരു ഭീകരാക്രമണമുണ്ടായാൽ സ്ഥിതി അതീവ ​ഗുരുതരമാകുമെന്ന് പാകിസ്ഥാന് അമേരിക്കയുടെ മുന്നറിയിപ്പ്. വീണ്ടും ഇത്തരം ആക്രമണം ഉണ്ടായാൽ പാകിസ്ഥാൻ കനത്ത വില നൽകേണ്ടി വരും. അതിനാൽ ഭീകര​ഗ്രൂപ്പുകൾക്കെതിരെ പാകിസ്ഥാൻ പാകിസ്ഥാൻ ശക്​തവും സുസ്ഥിരവുമായ നടപടിയെടുക്കണമെന്നും വൈറ്റ് ഹൗസ് അധികൃതർ ആവശ്യപ്പെട്ടു. 

ഭീകര സംഘടനകളായ ജെയ്​​ഷെ മുഹമ്മദ്​, ലഷ്​കറെ ത്വയ്ബ തുടങ്ങിയവക്കെതിരെ പാകിസ്ഥാൻ നടപടികൾ ശക്​തമാക്കണം. ഇല്ലെങ്കിൽ മേഖലയിലെ പ്രശ്​നങ്ങൾ കൂടുതൽ രൂക്ഷമാകും. മേഖലയിൽ സംഘർഷം ഇല്ലാതാക്കാൻ പാകിസ്ഥാന് ഉത്തരവാദിത്തമുണ്ട്. വീണ്ടുമൊരു സംഘർഷമുണ്ടാകുന്നത് ഇരുരാജ്യങ്ങൾക്കും അതീവ അപകടകരമാണെന്നും അമേരിക്ക  മുന്നറിയിപ്പ്​ നൽകി.

പാകിസ്ഥാൻ ചില ഭീകര ഗ്രുപ്പുകളെ നിയന്ത്രിച്ചതായും അവരുടെ സ്വത്തുക്കൾ മരവിപ്പിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു. മുമ്പും ഇത്തരത്തിൽ സമ്മർദ്ദമുണ്ടായപ്പോൾ പാകിസ്ഥാൻ ഭീകരവാദികളെ അറസ്​റ്റ്​ ചെയ്യുകയും പിന്നീട്​ അവരെ വിട്ടയക്കുകയും ചെയ്​തിരുന്നു. ഭീകരസംഘടന നേതാക്കൾ പാകിസ്ഥാനിൽ യതേഷ്ടം സഞ്ചരിക്കുകയും റാലികൾ നടത്തുകയും ചെയ്തിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. 

ഇപ്പോഴത്തെ സാഹചര്യത്തിൽ ഭീകരർക്കെതിരെ മുമ്പ് സ്വീകരിച്ചതുപോലുള്ള നടപടികളല്ല വേണ്ടത്. സ്ഥിരവും ശക്​തവുമായ നടപടിയാണ്​ വേണ്ടത്​. തീവ്രവാദത്തിന്​ സുരക്ഷിത താവളമൊരുക്കുന്നവർക്കെതിരെ ഒരു തരത്തിലും സന്ധി ചെയ്യില്ല. ഭീകരസംഘടനകളെ അമർച്ചെ ചെയ്യാൻ പാകിസ്ഥാന് മേൽ അന്താരാഷ്ട്ര സമ്മർദം ചെലുത്താനുള്ള നീക്കം അമേരിക്ക തുടരുകയാണെന്നും വൈറ്റ് ഹൗസ് വക്താക്കൾ അറിയിച്ചു.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി