രാജ്യാന്തരം

സിറയ ഐഎസ് മുക്തം: അവസാന ഗ്രാമവും പിടിച്ചെടുത്തെന്ന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

സിറിയയില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് അധീനതയിലുണ്ടായിരുന്നു അവസാന പ്രദേശവും പിടിച്ചെടുത്തതായി അമേരിക്കന്‍ പിന്തുണയോടെ പോരാടുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് പ്രഖ്യാപിച്ചു. കിഴക്കന്‍ സിറിയയിലെ ബാഗൗസ് ഗ്രാമം പിടിച്ചെടുത്ത പോരാളികള്‍, രാജ്യത്തെ അവസാന ഐഎസ് കേന്ദ്രവും മോചിപ്പിച്ചതായി പ്രഖ്യാപിച്ചു. 

ബാഗൗസ് പൂര്‍ണമായും മോചിതമായെന്നും ഇസ്‌ലാമിക് സ്റ്റേറ്റിന് എതിരായ പോരാട്ടം വിജയം കണ്ടുവെന്നും സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ്  വക്താവ് വ്യക്തമാക്കി. സിറിയയിലും ഇറാഖിലും പടര്‍ന്നുകിടന്ന ഐഎസിന്റെ സ്വയംപ്രഖ്യാപിത സാമ്രാജ്യം മോചിതമായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നാലര വര്‍ഷമായി തുടര്‍ന്നുവരുന്ന യുദ്ധത്തിനാണ് ഇതോടെ വിരാമമാകാന്‍ പോകുന്നത്. സിറിയയിലും ഇറാഖിലും ഇപ്പോള്‍ ഐഎസിന്റെ അധീനതയിലുള്ള ഒരു പ്രദേശം പോലുമില്ല. പക്ഷേ രണ്ടു രാജ്യങ്ങളിലും ഭരണകൂടവും വിപ്ലവകാരികളും തമ്മില്‍ ഇപ്പോഴും പോരാട്ടം തുടരുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി