രാജ്യാന്തരം

440 കുട്ടികളെ പീഡിപ്പിച്ചു ; ബാസ്‌കറ്റ്ബോള്‍ കോച്ചിന് 180 വര്‍ഷം തടവുശിക്ഷ

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍ : പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസില്‍ ബാസ്‌കറ്റ്‌ബോള്‍ പരിശീലകന് 180 വര്‍ഷം തടവുശിക്ഷ. ഗ്രെഗ് സ്റ്റീഫന്‍ എന്ന 43 കാരനായ കോച്ചിനാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്.  അമേരിക്കയിലെ ഇയോണയിലാണ് സംഭവം. 20 വര്‍ഷത്തിനിടെ സ്റ്റീഫന്‍ 440 ആണ്‍കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇത് ശരിവെച്ച കോടതി, പ്രതി സമൂഹത്തിന് അപകടകാരിയാണെന്ന് അഭിപ്രായപ്പെട്ട് കടുത്തശിക്ഷ വിധിക്കുകയായിരുന്നു. 

പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു, നഗ്നചിത്രങ്ങള്‍ പകര്‍ത്തി തുടങ്ങിയ കേസുകളിലാണ് കോടതി ഇയാളെ ശിക്ഷിച്ചത്. പെണ്‍കുട്ടിയാണെന്ന വ്യാജേന പല കുട്ടികളെയും കൊണ്ട് നഗ്‌ന ചിത്രങ്ങളും വിഡിയോകളും അയപ്പിക്കുമായിരുന്നു. പിന്നീട് മല്‍സരങ്ങള്‍ക്കായി യാത്രകള്‍ ചെയ്യുന്ന സമയത്തും വിഡിയോ പകര്‍ത്തി. ഇയാളുടെ വീട്ടില്‍ കുട്ടികളെ ക്ഷണിച്ചു വരുത്തി പീഡിപ്പിക്കുക പതിവായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഒളികാമറയില്‍ പകര്‍ത്തുകയും ചെയ്തു. 

സ്റ്റീഫന്റെ ബന്ധു കഴിഞ്ഞവര്‍ഷം യാദൃച്ഛികമായി വിഡിയോകളും ഫോട്ടോകളും കണ്ടു. തുടര്‍ന്ന് ഇയാള്‍ പൊലീസിനെ വിവരം അറിയിക്കുകയായരുന്നു. സ്റ്റീഫന്റെ വീട്ടില്‍ പൊലീസ് നടത്തിയ തിരച്ചിലില്‍ പീഡനദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കണ്ടെടുത്തു. നാനൂറിലേറെ കുട്ടികളെ പീഡിപ്പിച്ചെന്നാണ് പൊലീസ് കേസ്. ശിക്ഷ 20 വര്‍ഷമായി കുറയ്ക്കണമെന്ന് പ്രതിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അപേക്ഷ ചെവിക്കൊണ്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം