രാജ്യാന്തരം

11 വയസുകാരനെ ഒരു വര്‍ഷത്തോളം ലൈംഗികമായി ചൂഷണം ചെയ്തു; സുഹൃത്തിന്റെ അമ്മ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

വാഷിംഗ്ടണ്‍; മകന്റെ സുഹൃത്തായ 11 വയസുകാരനെ ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച് 44 വയസുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വാഷിംഗ്ടണ്‍ സ്വദേശിയായ സു ഹ്യു ഡില്ലണെയാണ് പൊലീസ് അറസ്റ്റുചെയ്തത്. മകനൊപ്പം വീട്ടില്‍ എത്തിയ കുട്ടിയെ ഇവര്‍ പീഡിപ്പിക്കുകയായിരുന്നു. വെര്‍ജീനിയ സ്വദേശിയാണ് കുട്ടി. ഇവരുടെ കായിക അദ്ധ്യാപകനായ ഭര്‍ത്താവിന്റെ ശിഷ്യന്‍ കൂടിയാണ് വെര്‍ജീനിയ സ്വദേശിയായ കുഞ്ഞ്. 

മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടിയുടെ അടുത്ത് വന്ന് കിടന്ന ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായരുന്നുവെന്നാണ് പൊലീസ് പറയുന്നത്. 2014 മെയ് മുതല്‍ 2015 മെയ് വരെയാണ് പീഡിപ്പിച്ചത്. പീഡന വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പത്താമത്തെ വയസില്‍ ഇവര്‍ കുട്ടിയുടെ ചുണ്ടില്‍ ചുംബിച്ച് പീഡനത്തിന് ശ്രമിച്ചതായും പൊലീസ് പറയുന്നു. സംഭവത്തില്‍ അമ്പരന്ന കുട്ടി ആത്മഹത്യാശ്രമം നടത്തിയതായും പൊലീസ് വ്യക്തമാക്കി. 

സ്‌കൂളില്‍ കൗണ്‍സിലിംങ്ങിന് വിധേയനായപ്പോഴാണ് പീഡനത്തെക്കുറിച്ച് കുട്ടി പുറത്തു പറയുന്നത്. തുടര്‍ന്ന് ഡില്ലണിനെ പൊലീസ് ചോദ്യം ചെയ്തതെങ്കിലും ആരോപണം നിഷേധിച്ചു. പിന്നീട് എന്നാല്‍ പിന്നീട് അവര്‍ പറഞ്ഞത് കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നുവെന്ന് കുട്ടിയാണ് അതിന് മുന്‍കൈയെടുത്തതെന്നുമാണ്. പക്ഷേ പൊലീസ് ആ സാദ്ധ്യത തള്ളിക്കളഞ്ഞു. 11 വയസുകാരന്‍ ഒരിക്കലും അതിന് മുതിരില്ലെന്നാണ് പൊലീസ് പറയുന്നത്. തന്റെ ദാമ്പത്യ ബന്ധത്തില്‍ വിള്ളലുണ്ടായിരുന്നുവെന്നും കുട്ടിയോടൊപ്പം ചിലവഴിക്കുന്നത് ആശ്വാസമായിരുന്നുവെന്നുമാണ് സംഭവത്തിന് കാരണമായി ഡില്ലണ്‍ വാദിക്കുന്നത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്