രാജ്യാന്തരം

7.5 തീവ്രതയില്‍ ഭൂചലനം; ഞെട്ടിവിറച്ച് പാപ്പുവ ന്യൂഗിനി

സമകാലിക മലയാളം ഡെസ്ക്

പാപ്പുവ ന്യൂഗിനി; പാപ്പുവ ന്യൂഗിനിയെ വിറപ്പിച്ച് 7.5 തീവ്രതയിലെ ഭൂചലനം. ന്യൂ ബ്രിട്ടന്‍ ഐലന്റിലെ കൊകോപോയില്‍ നിന്ന് വടക്ക് കിഴക്ക് മാറിയുള്ള മേഖലയില്‍ ഇന്നലെ രാത്രിയിലാണ് ഭൂകമ്പമുണ്ടായത്. അപകടത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂകമ്പത്തെ തുടര്‍ന്ന് പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. സുനാമി ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സുരക്ഷിത സ്ഥാനത്തേക്ക് രക്ഷപ്പെടുകയാണ് പ്രദേശവാസികള്‍. 

പ്രകൃതിദുരന്തങ്ങളുടെ കേന്ദ്രമാണ് കോകോപോ. ഈ വര്‍ഷം ആദ്യമായുണ്ടായ ശക്തമായ മഴയില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെടുകയും നിരവധി കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം 7.5 തീവ്രതയിലുണ്ടായ ഭൂകമ്പത്തില്‍ 125 പേര്‍ കൊല്ലപ്പെട്ടും. പസഫിക്കില്‍ ഭൂകമ്പങ്ങള്‍ക്ക് സാധ്യതയുള്ള റിങ് ഓഫ് ഫയര്‍ മേഖലയിലാണ് പാപ്പുവ ന്യൂഗിനി സ്ഥികിചെയ്യുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''

തെരഞ്ഞെടുപ്പിന് മുമ്പ് കെജരിവാള്‍ പുറത്തേക്ക്? , ഇടക്കാല ജാമ്യം നല്‍കുന്നത് പരിഗണിച്ചേക്കുമെന്ന് സുപ്രീംകോടതി