രാജ്യാന്തരം

കാറില്‍ കാമുകനുമായി ലൈംഗികബന്ധത്തിനിടെ യുവതി മരിച്ചു; 'റഫ് സെ്ക്‌സ്' എന്നാരോപണം; 20 കാരനെ ചോദ്യം ചെയ്യുന്നു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: കാറില്‍ യുവാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെട്ട യുവതി മരിച്ചു. മയക്കുമരുന്നിന്റെ അമിത ഉപയോഗമോ കാടത്തപരമായ ലൈംഗിക ബന്ധമോ ആണ് മരണത്തിനിടയാക്കിയതെന്നാണ് പൊലീസ് നിഗമനം. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് സംഭവം.

കാറില്‍ പത്തൊന്‍പതുകാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഒരു പാര്‍ട്ടി കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു ഇരുവരും. തുടര്‍ന്ന് കാറില്‍വെച്ച് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം ഉയരുന്നത്. പോസ്റ്റുമോര്‍ട്ടം നടത്തിയാലെ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.

പോസ്റ്റുമോര്‍ട്ടത്തില്‍ അമിത ഉപയോഗമാണോ, പ്രാകൃതമായ ലൈംഗികബന്ധമാണോ മരണത്തിന് കാരണമെന്നത് വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട് കാമുകനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പ് സംവിധാനം സിപിഎം ഹൈജാക്ക് ചെയ്തു; സംസ്ഥാനം കണ്ട ഏറ്റവും മോശം ഇലക്ഷന്‍; സമഗ്ര അന്വേഷണം വേണം; കോണ്‍ഗ്രസ്

പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, നിര്‍ദേശങ്ങള്‍ ഇങ്ങനെ

സെമസ്റ്റര്‍ സംവിധാനം ഇല്ല, വര്‍ഷത്തില്‍ രണ്ട് തവണ ബോര്‍ഡ് പരീക്ഷ നടത്താന്‍ സിബിഎസ്ഇ

മഞ്ഞുമ്മല്‍ ബോയ്‌സ് തരംഗം ഇനി ഒടിടിയില്‍; റിലീസ് പ്രഖ്യാപിച്ചു

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ