രാജ്യാന്തരം

ബ്രേക്കിനു പകരം അക്സിലറേറ്റർ ചവിട്ടി; സ്കൂൾ മുറ്റത്ത് വച്ച് കാറിടിച്ച് നാലു വയസുകാരിക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ദുബായ്:  സ്കൂൾ മുറ്റത്ത് വച്ച് കാറിടിച്ച് ഇന്ത്യക്കാരിയായ നാലു വയസുകാരിക്ക് ദാരുണാന്ത്യം. സ്‌കൂളിനു പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ പിറകോട്ട് എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ പിന്നിലുണ്ടായിരുന്ന കാറുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

അമ്മയും കുട്ടിയും പാർക്കിങ്ങിലുണ്ടായിരുന്ന കാറുകൾക്കിടയിൽ പെട്ടു. കുട്ടി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ​ഗുരുതരമായ പരിക്കുകളോടെ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ദുബായിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ജെബല്‍ അലി ടൗണിലാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ടുകൾ. ബ്രേക്കിനു പകരം ഡ്രൈവർ അക്സിലേറ്റർ ചവിട്ടിയതാണ് അപകടകാരണമെന്ന് പൊലീസ് നി​ഗമനം. ആഫ്രിക്കൻ സ്വദേശിയായ സ്ത്രീയാണ് അപകടമുണ്ടാക്കിയ കാർ ഓടിച്ചതെന്ന് പൊലീസ് പറഞ്ഞു. മരിച്ച കുട്ടിയും കുടുംബവും ഇന്ത്യയിൽ എവിടെയാണെന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി