രാജ്യാന്തരം

196 യാത്രക്കാരുമായി പറന്നിറങ്ങി, തൊട്ടുപിന്നാലെ വിമാനത്തിന് തീപിടിച്ചു, പൊട്ടിത്തെറി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

പറന്നിറങ്ങിയതിന് പിന്നാലെ തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. തീ പടര്‍ന്നതോടെ വിമാനത്തിന്റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു.എന്നാല്‍ യാത്രക്കാരയെല്ലാം അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന്റെ വിഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഈജിപ്തിലെ ഷാം അല്‍ഷെയ്ക്ക് വിമാനത്താവളത്തിലാണ് ഉക്രേനിയന്‍ സ്‌കൈഅപ്പ് വിമാനത്തിന് അപകടം സംഭവിച്ചത്. ലാന്‍ഡിങ്ങിനിടെ വിമാനം മറ്റൊരു വണ്ടിയില്‍ ഇടിക്കുകയായിരുന്നു. വണ്ടി ഇടിച്ചതിനെ തുടര്‍ന്ന് വിമാനത്തിന്റെ ഇടത് ലാന്‍ഡിങ് ഗിയറിന് തീപിടിക്കുകയായിരുന്നു.  ഹൈഡ്രോളിക് ദ്രാവകം ചോര്‍ന്നതാണ് തീപിടിക്കാന്‍ കാരണം.

ടയറുകള്‍ക്കും തീ പിടിച്ചു. അഗ്‌നിജ്വാലകള്‍ ഉയരുന്നതിനിടെ ടയറുകള്‍ പൊട്ടിത്തെറിച്ചു. വന്‍ ദുരന്തം മുന്നില്‍കണ്ട സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തി അടിയന്തരമായി തീ അണക്കുകയായിരുന്നു.വിമാനത്തിലുണ്ടായിരുന്ന 196 പേരില്‍ ഒരാള്‍ക്ക് പോലും പരിക്കേറ്റിട്ടില്ലെന്ന് സ്‌കൈഅപ്പ് വക്താവ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'