രാജ്യാന്തരം

31കാരനായ ഹൈസ്‌കൂള്‍ അധ്യാപകന്‍ വിദ്യാര്‍ഥിനിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു; അഞ്ച് വര്‍ഷം തടവ്

സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍: വിദ്യാര്‍ഥിനിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ഹൈസ്‌കൂള്‍ അധ്യാപകന് അഞ്ച് വര്‍ഷം തടവ് ശിക്ഷ. 31 കാരനായ അധ്യാപകനാണ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചത്. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം.

കുട്ടിയോട് അപമര്യാദയായി പെരുമാറിയതായി അധ്യാപകന്‍ കോടതിയില്‍ സമ്മതിച്ചിരുന്നു. 2016ലും 2017ലുമാണ് അധ്യാപകന്‍ വിദ്യാര്‍ഥിനിയുമായി തുടര്‍ച്ചയായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

പെണ്‍കുട്ടിയെ അധ്യാപകന്‍ പലപ്പോഴും വീട്ടിലെത്തിച്ച ശേഷമാണ് ലൈംഗിക പീഡനത്തിനിരയാക്കിയത്. കൂടാതെ പല തവണ സ്‌കൂളില്‍ വെച്ചും പീഡിപ്പിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി. അധ്യാപകന് സമൂഹത്തിലും വിദ്യാര്‍ഥികള്‍ക്കുമിടയിലും വളരെ പ്രധാനപ്പെട്ട  സ്ഥാനമാണുള്ളത്. അതുകൊണ്ട് ആവശ്യമായ ശിക്ഷ കോടതിയുടെ ഭാഗത്തുനിന്നുണ്ടാവണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.

'ഒരു അദ്ധ്യാപകന്‍ പരിധി ലംഘിക്കുകയും ഒരു വിദ്യാര്‍ത്ഥിയുമായി അനുചിതവും നിയമവിരുദ്ധവുമായ ബന്ധം തുടരുമ്പോള്‍ നഷ്ടമാകുന്നത് വിശ്വാസ്യതയാണെന്ന് ശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്ജി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി