രാജ്യാന്തരം

8 ജോഡി ജീന്‍സുകള്‍ ഒന്നിച്ചു ധരിച്ചു; മോഷണ ശ്രമത്തിനിടെ യുവതിയെ പിടികൂടി; വീഡിയോ

സമകാലിക മലയാളം ഡെസ്ക്

ജീന്‍സ് മോഷണത്തിനിടെ യുവതി പിടിയില്‍. എട്ടുജോഡി ജീന്‍സുകള്‍ ഒരുമിച്ച് ധരിച്ചു കടയില്‍ നിന്നു പുറത്തു പോകുമ്പോഴാണ് യുവതിയെ ഷോപ്പ് അധികൃതര്‍ പിടികൂടിയത്. വെനസ്വേലയിലാണ് സംഭവം.

പുറത്തേക്കു പോകാനുള്ള യുവതിയുടെ ധൃതി കണ്ട് സംശയം തോന്നിയ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് ജീന്‍സ് മോഷണം പുറത്തായത്. പിന്നീട് ഇവരെ ശുചിമുറിയില്‍ കൊണ്ടു പോയി ജീന്‍സുകള്‍ ഒരോന്നായി അഴിപ്പിച്ചു. സുരക്ഷാ ജീവനക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങില്‍ വൈറലായി. ഒരോ ജീന്‍സ് അഴിക്കുമ്പോഴും ജീവനക്കാര്‍ എണ്ണുന്നതു കേള്‍ക്കാം. എട്ടു ജീന്‍സുകള്‍ ഇങ്ങനെ അഴിച്ചെടുത്തു.

യുവതിയുടെ പേരോ, സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ലഭ്യമല്ല. വ്യത്യസ്തമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. ഒരു ജീന്‍സ് ധരിക്കാന്‍ ബുദ്ധിമുട്ടുമ്പോള്‍ എട്ട്  ജോഡി ധരിച്ച യുവതിയുടെ കഴിവില്‍ അദ്ഭുതം കൂറുകയാണ് ചിലര്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

ലോക്സഭ മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിം​ഗ് ശതമാനത്തിൽ ഇടിവ്, ആകെ രേഖപ്പെടുത്തിയത് 61.08 ശതമാനം

അഞ്ച് ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ; മുന്നറിയിപ്പ്

'നിങ്ങളെ കിട്ടാൻ ഞാൻ ജീവിതത്തിൽ എന്തോ നല്ലത് ചെയ്‌തിട്ടുണ്ടാവണം'; ഭർത്താവിനോടുള്ള സ്നേഹം പങ്കുവെച്ച് അമല

വൈകീട്ട് 6 മുതൽ രാത്രി 12 വരെ വാഷിങ് മെഷീൻ ഉപയോ​ഗിക്കരുത്; നിർദ്ദേശവുമായി കെഎസ്ഇബി