രാജ്യാന്തരം

ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം :  രണ്ടുപേരെ കുത്തിക്കൊലപ്പെടുത്തി ; അക്രമിയെ വെടിവെച്ചുകൊന്നു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍ : പ്രശസ്തമായ ലണ്ടന്‍ ബ്രിഡ്ജില്‍ ഭീകരാക്രമണം. അക്രമി രണ്ടുപേരെ കുത്തിക്കൊന്നു. കത്തി കൊണ്ടുള്ള ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു.

ലണ്ടന്‍ ബ്രിഡ്ജിലെ ഫിഷ്‌മോംഗേര്‍സ് ഹാളിന് സമീപം പ്രാദേശിക സമയം രണ്ടു മണിയോടെയായിരുന്നു സംഭവം. അക്രമി വഴിയില്‍ കണ്ടവരെയെല്ലാം കുത്താന്‍ ശ്രമിച്ചതോടെ ആളുകള്‍ ഭയചകിതരായി ഓടി. അക്രമിയെ പൊലീസ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു. അക്രമി ശരീരത്ത് സ്‌ഫോടകവസ്തുക്കള്‍ കെട്ടിവെച്ചിരുന്നതായി പൊലീസ് സൂചിപ്പിച്ചു.

അക്രമിയെ തിരിച്ചറിഞ്ഞതായും ബ്രിട്ടീഷ് പൊലീസ് അറിയിച്ചു. ഉസ്മാന്‍ ഖാന്‍ എന്ന ഭീകരനാണ് ആക്രമണം നടത്തിയത്. ഐഎസ് ഭീകരനാണ് ഇയാളെന്നാണ് റിപ്പോര്‍ട്ട്. 2014 ല്‍ ഇയാളെ തീവ്രവാദ സംഘടനകളുമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയിലില്‍ അടച്ചിരുന്നു. ഉസ്മാന്‍ അടുത്തിടെയാണ് പുറത്തിറങ്ങിയതെന്ന് പൊലീസ് വെളിപ്പെടുത്തി.

കൊലയാളിയുടെ പക്കല്‍ നിന്നും ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

എസി വാങ്ങാന്‍ പോകുകയാണോ? എന്തൊക്കെ ശ്രദ്ധിക്കണം, അറിയേണ്ടതെല്ലാം

'ആര്‍ത്തവ സമയത്ത് സ്വയം നിയന്ത്രിക്കാന്‍ കഴിയില്ല', അര്‍ധ നഗ്നയായി ഇറങ്ങിയോടിയതില്‍ പ്രതികരിച്ച് ബ്രിട്‌നി

ആദ്യം പോര്‍ച്ചുഗല്‍ പിന്നെ മാസിഡോണിയയിലേക്ക്; റിമയുടെ യാത്രാ വിശേഷങ്ങള്‍

പ്രണയവിവാഹത്തെ എതിര്‍ത്തു; മരുമകന്റെ മൂക്ക് മുറിച്ചെടുത്ത് മകളുടെ മാതാപിതാക്കള്‍