രാജ്യാന്തരം

മുന്നില്‍ പാമ്പിനെ കണ്ട് അലറിവിളിച്ച് യുവതി; ഒടുവില്‍ പൊട്ടിച്ചിരിയും മാപ്പുപറച്ചിലും

സമകാലിക മലയാളം ഡെസ്ക്

കേപ് ടൗണ്‍: പാമ്പിനെ കണ്ടാല്‍ പേടിച്ച് ഒച്ച വയ്ക്കാത്തവര്‍ ചുരുക്കമായിരിക്കും. ഫാത്തിമ ദാവൂദും ഇക്കാര്യത്തില്‍ വ്യത്യസ്തയായിരുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റിന്റെ  പാര്‍ക്കിംഗ് ഏരിയയില്‍ പാമ്പിനെ കണ്ടപ്പോള്‍ സൗത്ത് ആഫ്രിക്കന്‍ സ്വദേശിയായ ഫാത്തിമ കുട്ടിയെ പോലെ അലറിവിളിച്ചു.എന്നാല്‍ തന്റെ മുന്നിലുള്ള വസ്തു എന്താണെന്ന് തിരിച്ചറിയാന്‍ പോലും സമയം നല്‍കാതെയായിരുന്നു ഫാത്തിമയുടെ കരച്ചില്‍. 

എന്നാല്‍ തന്റെ മുന്നിലുള്ളത് യഥാര്‍ത്ഥത്തില്‍ എന്താണെന്ന് മനസ്സിലാക്കിയ ഫാത്തിമ ആകെ ജാള്യതയിലാകുകയും ഫേസ്ബുക്കിലൂടെ മാപ്പ് പറയുകയും ചെയ്തു. യാഥാര്‍ത്ഥത്തില്‍ അത് പാമ്പായിരുന്നില്ല. ആരുടെയോ തലയില്‍ നിന്ന് അഴിഞ്ഞുവീണ വെപ്പുമുടിയുടെ ഭാഗമായിരുന്നു അത്. 

തന്റെ വാവിട്ടുള്ള കരച്ചില്‍ കേട്ട് പേടിച്ച പാര്‍ക്കിംഗ് ഏരിയയിലുണ്ടായിരുന്ന വൃദ്ധയോട് മാപ്പു പറഞ്ഞുകൊണ്ടാണ് ഫാത്തിമ ഫേസ്ബുക്ക് കുറിപ്പ് ആരംഭിച്ചത്. ''ഞാന്‍ കരുതിയത് എന്റെ പുറകെ ഒരു പാമ്പ് വരുന്നുവെന്നാണ്.' പാമ്പെന്ന് തെറ്റിദ്ധരിച്ച വസ്തുവിന്റെ ചിത്രം പങ്കുവച്ച് അവര്‍ കുറിച്ചു. നിരവധി പേരാണ് ഫാത്തിമയുടെ പോസ്റ്റിന് താഴെ കളിയാക്കിയും സമാധാനിപ്പിച്ചുമുള്ള കമന്റുകളുമായെത്തിയത്. എനിക്കും അത് പാമ്പായി തന്നെയാണ് തോന്നിയതെന്ന് ഒരാള്‍ കമന്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം

മഞ്ഞുമ്മല്‍ ബോയ്‌സ് ഒടിടിയില്‍; ഈ വര്‍ഷത്തെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമെന്ന് വിക്രാന്ത് മാസി

കല്ലടയാറ്റില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ